മാതൃഭൂമി ഡോട്ട് കോമും കേരളത്തിലെ പ്രമുഖ ബില്‍ഡറായ മലബാര്‍ ഡവലപ്പേഴ്സും ചേര്‍ന്നൊരുക്കുന്ന ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് പ്രദര്‍ശനമായ 'മൈ ഹോം ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി എക്സ്പോയ്ക്ക് തുടക്കമായി. അത്യാവശ്യത്തിന് മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുന്ന ഈ കൊറോണക്കാലത്ത് എങ്ങനെ വീടു പണിയും, ആര് സഹായിക്കും തുടങ്ങിയ പലതരത്തിലുള്ള ആശങ്കകൾ എല്ലാവര്‍ക്കും ഉണ്ടാകും. അതിന് പരിഹാരമായി ഒരു ഓണ്‍ലൈന്‍ പാര്‍പ്പിട പ്രദര്‍ശനം ഒരുക്കുകയാണ് ഇവിടെ.
ആഗസ്ത് 15 മുതല്‍ 25 ദിവസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ പ്രദർശനത്തിന്റെ വെര്‍ച്വല്‍ ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. മാതൃഭൂമി ഡയറക്ടര്‍ മയൂര ശ്രേയാംസ്‌കുമാര്‍ ആശംസകള്‍ നേര്‍ന്നു.
'ലോകം കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ കാലത്ത് ഈ ഓണ്‍ലൈന്‍ പാര്‍പ്പിട പ്രദര്‍ശനത്തിലൂടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വീടുകള്‍ കാണാനും വാങ്ങാനുമുള്ള സൗകര്യം ഒരുങ്ങുകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പുറത്തുപോകുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത ഈ സാഹചര്യത്തില്‍ വായനക്കാര്‍ക്ക് മികച്ച ഓഫറുകളോടെ വീട്ടിലിരുന്ന് ഗുണമേന്മയുള്ള വീടുകള്‍ വാങ്ങാനുള്ള അവസരമാണിതെന്ന് മയൂര ശ്രേയാംസ്‌കുമാര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ആറ് പ്രമുഖ നഗരങ്ങളിലെ മികച്ച ലൊക്കേഷനുകളില്‍ മലബാര്‍ ഡെവലപ്പേഴ്സ് നിര്‍മിച്ചിട്ടുള്ള റെഡിഡന്‍ഷ്യല്‍ പ്രോജക്ടുകളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനമാണ് 'മൈ ഹോം ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി എക്സ്പോ 2020'. തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പെരിന്തല്‍മണ്ണ എന്നീ നഗരങ്ങളിലെ പന്ത്രണ്ടോളം വരുന്ന റെഡി ടു ഒക്യുപൈ പ്രോജക്ടുകളാണ് ഇതില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഫ്ളാറ്റുകളും വില്ലകളും വില്ലാമെന്റുകളും പ്ലോട്ടുകളും ഇക്കൂട്ടത്തിലുണ്ട്. മൊബൈലോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓണ്‍ലൈനായി ഫ്ളാറ്റുകളും വില്ലകളും കണ്ട്, ഓരോ വിശദാംശങ്ങളും മനസിലാക്കി ഇഷ്ടമുള്ള ഭവനം സ്വന്തമാക്കാം.
മൈ ഹോം ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി എക്സ്പോ 2020യില്‍ പങ്കെടുക്കുന്നതിനായി താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
residential.malabardevelopers.com/mathrubhumi-expo-2020/