എം.വി.ശ്രേയാംസ് കുമാർ
കോഴിക്കോട്: ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെയാകെ തകര്‍ത്തെറിയുന്നതാണ് രാഹുല്‍ ഗാന്ധിക്കുനേരെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാര്‍.
സംവാദങ്ങളും ആശയപോരാട്ടങ്ങളുമാണ് തുറന്ന ജനാധിപത്യത്തിന്റെ കാതല്‍. വിമര്‍ശനങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത ഏകാധിപത്യത്തിലേക്കുള്ള വഴിയൊരുക്കലാണ്. കോടതി വിധിയുടെ മറവില്‍ തിരക്കിട്ടെടുത്ത അയോഗ്യനാക്കല്‍ നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്. ഇത്തരം നീക്കങ്ങളെ ജനാധിപത്യ വിശ്വാസികളും എല്ലാ രാഷ്ട്രീയ കക്ഷികളും ചേര്‍ന്ന് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.