-
കോഴിക്കോട്: വിമതര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍ എം.പി. ഷെയ്ക്ക് പി ഹാരിസും കൂട്ടരും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വിമതരാണ് വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
സംസ്ഥാന കമ്മറ്റി വിളിക്കുന്നില്ല എന്ന ആരോപണം തെറ്റാണ്. അഞ്ച് മാസത്തിനിടെ രണ്ട് സംസ്ഥാന കമ്മറ്റി യോഗവും രണ്ട് തവണ ഭാരവാഹികളുടെ യോഗവും ചേര്‍ന്നിരുന്നു. കല്‍പ്പറ്റ സീറ്റിന് വേണ്ടി ഒരു സീറ്റ് നഷ്ടപ്പെടുത്തി എന്നതാണ് മറ്റൊരു ആരോപണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ ചര്‍ച്ചകളില്‍ പങ്കെടുത്ത ആള്‍ തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്. അതില്‍ യാഥാര്‍ഥ്യമില്ല എന്നത് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് അറിയാവുന്നതാണ്. പാര്‍ട്ടിയുടെ പ്രസിഡന്റ് എന്ന നിലയില്‍ പാര്‍ട്ടി തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്.
വിഭാഗീയ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചിട്ടില്ല. വിമതരാണ് വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നത്. ഭാരവാഹിത്വം മാറണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. തനിക്ക് ആരുമായും ശത്രുതയില്ല. ഷെയ്ക്ക് പി ഹാരിസ് ഇപ്പോഴും തന്റെ സുഹൃത്താണ്. 20-ന് പാര്‍ട്ടി യോഗം ചേര്‍ന്ന് തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
നേരത്തെ ഷെയ്ക്ക് പി ഹാരിസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഒരു വിഭാഗം നേതാക്കളുടെ യോഗം സംസ്ഥാന പ്രസിഡന്റ് സ്ഥാനം എം.വി ശ്രേയാംസ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യപ്പെട്ടിരുന്നു. ഈ മാസം 20 നുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ സമാന്തര പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഷെയ്ക്ക് പി ഹാരിസ് പറഞ്ഞിരുന്നു.
Content Highlights: MV Shreyams kumar, LJD, Sheikh P. Harris


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..