ഗവർണർ മനോരോഗത്തിനുടമ, സർവകലാശാലകളുടെ അന്തകന്‍; അദ്ദേഹത്തിന് 'മീഡിയ മാനിയ' എന്നും എം.വി. ജയരാജൻ


തൊണ്ണൂറ് വയസ്സു കഴിഞ്ഞ ഇർഫാൻ ഹബീബിനെ ആരെങ്കിലും ഗുണ്ട എന്ന് വിളിക്കുമോ? അദ്ദേഹത്തിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത ചില പരസ്യപ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എം.വി. ജയരാജൻ.

കണ്ണൂർ സർവ്വകലാശാല സംരക്ഷണ സമിതി താവക്കര ക്യാമ്പസിൽ സംഘടിപ്പിച്ച സർവ്വകലാശാല സംരക്ഷണ കൂട്ടായ്മ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഗവർണർക്ക് മീഡിയ മാനിയ ആണെന്നും അദ്ദേഹത്തിന് നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനുടമയായെന്നും എം.വി. ജയരാജൻ വിമർശിച്ചു. കണ്ണൂരിൽ സർവ്വകലാശാല സംരക്ഷണ കൂട്ടായ്മയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണറിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത ചില പരസ്യപ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എം.വി. ജയരാജൻ പറഞ്ഞു.എം.വി. ജയരാജന്റെ വാക്കുകൾ-

സർവകലാശാലകളുടെ ചാൻസലർ പദവിയിൽ കേരള നിയമസഭ പാസാക്കിയ നിയമംവഴി എത്തിച്ചേർന്ന ഗവർണർ സർവകലാശാലകളുടെ അന്തകനായി മാറി എന്നതാണ് സമീപകാലത്തെ നമ്മുടെ അനുഭവം. അദ്ദേഹം ചാൻസലർ പദവിയാണ് അലങ്കരിക്കുന്നത്. അദ്ദേഹത്തിന് മറ്റു ഗവർണർമാരിൽ നിന്ന് വ്യത്യസ്തമായ രീതിയുണ്ട്. അതിനെ മീഡിയ മാനിയ എന്ന് പറയാം. മീഡിയ മാനിയ ഉണ്ടായിരുന്ന ചാൻസലർക്ക് മോനോരോഗം ആണെന്ന് പറഞ്ഞാൽ ആരെങ്കിലും കുറ്റപ്പെടുത്തുമോ? തൊണ്ണൂറ് വയസ്സു കഴിഞ്ഞ ഇർഫാൻ ഹബീബിനെ ആരെങ്കിലും ഗുണ്ട എന്ന് വിളിക്കുമോ? അദ്ദേഹത്തിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത ചില പരസ്യപ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനുടമയായി എന്നാണ്. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ല.

യഥാർത്ഥത്തിൽ ഡോ. ഗോപിനാഥ് രവീന്ദ്രൻ മാനനഷ്ടത്തിന് കേസ് നൽകേണ്ടതാണ്. ഇതൊരു നിയമനത്തിന്റേയോ ഒരു വ്യക്തിയുടെ ജോലിയുടേയോ പ്രശ്നമായിട്ടല്ല കേരള സമൂഹം ചർച്ച ചെയ്യുന്നതെന്നും കണ്ണൂർ സർവകലാശാലയടക്കമുള്ള കേരളത്തിലെ എല്ലാ സർവകലാശാലകളിലും നിയമനം നടത്തുന്നത് വ്യക്തമായ വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: MV Jayarajan slams Governor Arif Mohammad Khan in Kannur varsity row

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented