-
കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെ വിലക്കിയ ഹൈക്കോടതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. കോടതിക്ക് ബ്രീട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണെന്നും ജയരാജന് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന കോടതി ഉത്തരവ് അപലപനീയമാണ്. സമരം ചെയ്യരുതെന്ന് പറയാന്‍ ഇത് വെള്ളരിക്കാപട്ടണമാണോ എന്നും അദ്ദേഹം ചോദിച്ചു.
'സ്വതന്ത്ര ഇന്ത്യയില്‍ ജുഡീഷ്യറി പറയുന്നു ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന്. ബ്രിട്ടീഷുകാര്‍ സമരം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ ഗാന്ധിജി സമരം നിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ന് സ്വതന്ത്ര ഇന്ത്യയില്ല. ജീവനക്കാരുടെ സമരത്തെ വിലക്കിയ കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടി എന്നുപറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സമരം ചെയ്യാനുള്ള അവകാശം ആരുടെയും ഔദാര്യമല്ല. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണിത്' - എംവി ജയരാജന് പറഞ്ഞു.
Content Highlights: mv jayarajan against high court order
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..