-
കണ്ണൂര്‍: സെമിനാറില്‍ പങ്കെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താവുകയാണെങ്കിലും അദ്ദേഹം വഴിയാധാരമാവില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. ഇപ്പോള്‍ തന്നെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയൊക്കെ അനുഭവം അങ്ങനെയാണെന്നും എം.വി ജയരാജന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മതനിരപേക്ഷതയില്‍ ഊന്നിയ ദേശീയ പ്രാധാന്യമുള്ള വിഷയത്തിലാണ് സെമിനാര്‍. അതില്‍ ആറ് കോണ്‍ഗ്രസുകാരെ ക്ഷണിച്ചിട്ടുണ്ട്. കെ.വി തോമസ് ഒരിക്കലും സെമിനാറില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും എം.വി ജയരാജന് പ്രതികരിച്ചു. ഏത് നിമിഷവും ബിജെപിയില്‍ ചേക്കേറാന്‍ കാത്തിരുന്ന ഒരാളാണ് ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷനായിരിക്കുന്നത്. അദ്ദേഹത്തേയും കെ.വി തോമസിനേയും തുലനം ചെയ്യാനാവില്ല. ആര്.എസ്.എസിന്റെ എ-ടീമായി പ്രവര്‍ത്തിക്കുന്ന സുധാകരന്റെ ഊര് വിലക്ക് തിരുമണ്ടന്‍ തീരുമാനമാണെന്നും ജയരാജന് ചൂണ്ടിക്കാട്ടി.
സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന ഊര് വിലക്ക് ബിജെപിക്ക് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയാന്‍ കെ.വി തോമസിന് കഴിയും. ഗാന്ധിയുടേയും നെഹ്റുവിന്റേയും പാരമ്പര്യത്തില്‍ കോണ്‍ഗ്രസിനെ മതനിരപേക്ഷതയിലേക്ക് കൊണ്ടുപോവാന്‍ താല്പര്യമുള്ള ഒരു കൂട്ടരും ഗോഡ്സെയുടെ പാരമ്പര്യത്തിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്ന ഒരു കൂട്ടരും തമ്മിലുള്ള ആശയ സമരമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. തീര്‍ച്ചയായും നെഹ്റുവന്റേയും ഗാന്ധിയുടേയും പാരമ്പര്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കെ.വി തോമസിന് ഇത്തരമൊരു സെമിനാറിലേക്ക് വരാനിരിക്കാനാവില്ലെന്നും എം.വി ജയരാജന് പറഞ്ഞു.
സെമിനാറിന്റെ മുഴുവന്‍ വിശദാംശങ്ങളും കെ.വി തോമസിന് അയച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം ഒരു കാലത്തും വര്‍ഗീയതയ്ക്ക് അനുകൂലമായ നിലപാടെടുത്തിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് സെമിനാറിന് ഊര് വിലക്ക് കല്പിച്ചതോടെ സെമിനാറിന്റെ പ്രചാരണം വര്‍ധിക്കുകയാണ് ചെയ്തതെന്നും എം.വി ജയരാജന് പറഞ്ഞു.
Content Highlights: MV Jayarajan About KV Thomas on CPM Party Congress Seminar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..