കോടിയേരി ഒഴിഞ്ഞു; എം.വി ഗോവിന്ദന്‍ സെക്രട്ടറി


എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദനാണ് സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി. ഞായറാഴ്ച രാവിലെ ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

അനാരോഗ്യത്തെ തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചത്. പലതലങ്ങളിലായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് കോടിയേരിയുടെ പിന്‍ഗാമിയായി സംസ്ഥാനത്ത് പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഗോവിന്ദന്‍ മാഷിനെ നിയോഗിക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്‌.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത പിബി യോഗത്തിലും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുമാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്.

രാവിലെ മുതിര്‍ന്ന നേതാക്കളെല്ലാം കോടിയേരിയെ ഫ്‌ളാറ്റിലെത്തി കണ്ടു. തുടര്‍ന്നാണ് പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.ഡിവൈഎഫ്ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഗോവിന്ദനാണ് സംഘടനയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റും. പിന്നീട് സംസ്ഥാന സെക്രട്ടറി പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. 2002-2006 കാലത്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയും ഗോപി കോട്ടമുറിക്കല്‍ വിവാദത്തേയും തുടര്‍ന്ന് കണ്ണൂര്‍ വിട്ട് അവിടെ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു.

കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന അധ്യക്ഷന്‍, അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍, സിപിഎം കണ്ണൂര്‍, എറണാകുളം ജില്ല സെക്രട്ടറി, സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

അടിയന്തിരാവസ്ഥയ്ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയില്‍വാസമനുഭവിച്ചു. തളിപ്പറമ്പില്‍ നിന്ന് 1996, 2001 വര്‍ഷങ്ങളില്‍ തളിപ്പറമ്പില്‍ നിന്ന് നിയമസഭയിലെത്തി.

Content Highlights: mv govindan will be cpm state secretary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented