എം.വി. ഗോവിന്ദൻ, രാഹുൽ ഗാന്ധി | Photo: Mathrubhumi
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധം ആലോചിക്കുന്നുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോടതിയുമായി ബന്ധപ്പെട്ടുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികള്‍ വ്യത്യസ്ത തലത്തിലുള്ള പ്രതിരോധം നടത്തുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി അന്തിമമല്ല. പ്രാഥമികമായ വിധിയെ അടിസ്ഥാനപ്പെടുത്തി സ്ഥാനം ഒഴിവാക്കുക എന്നത് ജനാധിപത്യസംവിധാനത്തിന് യോജിച്ചതല്ല. ആരേയും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ട് എന്ന ബോധപൂര്‍വ്വമായ ഇടപെടലാണിതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
'പ്രതിപക്ഷ കക്ഷികള്‍ ആകെ വ്യത്യസ്ത തലത്തിലുള്ള പ്രതിരോധം നടത്തുന്നതിനുള്ള നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. കോടതിയുമായി ബന്ധപ്പെടുന്നുണ്ട്. ജനങ്ങളെ അണിനിരത്തി മുന്നോട്ട് പോകേണ്ട കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ ഒഴിവാക്കുകയും അതിനെ തുടര്‍ന്ന് പ്രതിപക്ഷ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേള്‍ക്കേണ്ട എന്ന നിലപാടാണ് ബി.ജെ.പി. സര്‍ക്കാര്‍ എടുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തും', അദ്ദേഹം വ്യക്തമാക്കി.
വയനാട്ടില്‍ തിരഞ്ഞെടുപ്പിന് തയ്യാറുണ്ടോ എന്ന് ചോദിച്ചാല്‍, ഏത് തിരഞ്ഞെടുപ്പിനും തങ്ങള്‍ തയ്യാറാണ്. മൃദുഹിന്ദുത്വ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് എടുത്തുകൊണ്ടിരിക്കുന്നത്. ഏത് സമയത്തും താന്‍ ബി.ജെ.പിയിലേക്ക് പോകും എന്ന് പറയുന്ന കെ.പി.സി.സി. പ്രസിഡന്റ് ഉള്ള സംസ്ഥാനത്ത് താന്‍ വേറെയെന്ത് പറയാനാണ്. അതിനൊപ്പം നില്‍ക്കുന്ന പ്രതിപക്ഷ നേതാവാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: mv govindan says will protest for rahul gandhi on disqualification
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..