ക്ലീന്‍ ഇമേജ്; നയിക്കാന്‍ എം.വി ഗോവിന്ദന്‍; ദീര്‍ഘവീക്ഷണത്തോടെ സിപിഎം


എം.വി. ഗോവിന്ദൻ | Photo: Mathrubhumi

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരനായി സിപിഎമ്മിനെ നയിക്കാനെത്തുന്നത് പാര്‍ട്ടിയിലെ മിതവാദിയും താത്വികമുഖവുമായ എംവി ഗോവിന്ദനാണ്. നിലവില്‍ തളിപ്പറമ്പില്‍ നിന്നുള്ള എംഎല്‍എയും രണ്ടാം പിണറായി സര്‍ക്കാരില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രിയുമാണ് അദ്ദേഹം. ഒരിക്കല്‍ കൂടി സംസ്ഥാനത്തെ സിപിഎമ്മിനെ നയിക്കാന്‍ കണ്ണൂരില്‍ നിന്നുള്ള നേതാവ് തന്നെ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1970ലാണ് ഗോവിന്ദന്‍ പാര്‍ട്ടി അംഗമാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ വിശ്വസ്തനായി കണ്ണൂര്‍ സഖാവായാണ്‌ ഗോവിന്ദന്‍ മാസ്റ്റര്‍ അറിയപ്പെടുന്നത്‌. ഡിവൈഎഫ്‌ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഗോവിന്ദനാണ്‌ സംഘടനയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റും. പിന്നീട് സംസ്ഥാന സെക്രട്ടറി പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്‌. 2002-2006 കാലത്ത്‌
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയും ഗോപി കോട്ടമുറിക്കല്‍ വിവാദത്തേയും തുടര്‍ന്ന് കണ്ണൂര്‍ വിട്ട് അവിടെ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു.

ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററായിരുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് സംഘടനാ ചുമതലിയിലേക്ക് ഇതാദ്യമായിട്ടല്ല ഗോവിന്ദന്‍ മാഷിനെ പാര്‍ട്ടി നിയോഗിക്കുന്നത്. 1996, 2001 നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്നുള്ള എംഎല്‍എയിരുന്നു. നിയമസഭാംഗമായിരിക്കുമ്പോഴാണ് 2002ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിണറായി വിജയന്‍ ഒന്നര വര്‍ഷത്തിന് ശേഷം പാര്‍ട്ടി സെക്രട്ടറിയായി. അതേ പോലെ ഇന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നരവര്‍ഷമാകുമ്പോള്‍ ഗോവിന്ദന്‍ മാഷും മന്ത്രിപദവി വിട്ട് പാര്‍ട്ടിയുടെ അമരത്തേക്ക് എത്തുന്നു. പിണറായി രണ്ട് ടേം പൂര്‍ത്തിയാക്കുന്നതോടെ ആ സ്ഥാനത്തേക്കും പാര്‍ട്ടി ദീര്‍ഘവീക്ഷണത്തോടെ കണ്ടെത്തുന്ന ഉത്തരം കൂടിയായി എം.വി ഗോവിന്ദന്റെ നിയോഗത്തെ വിലയിരുത്തുന്നവരുമുണ്ട്‌.

2006 മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് എം.വി ഗോവിന്ദന്‍. 2018ല്‍ കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന നേതാവും സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനുമായിരുന്നു അദ്ദേഹം. ആന്തൂര്‍ നഗരസഭ മുന്‍ ചെര്‍പേഴ്‌സണും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ ശ്യാമളയാണ് ഭാര്യ.

Content Highlights: mv govindan, cpm, political life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented