എം.വി. ഗോവിന്ദൻ | Photo: Mathrubhumi
തിരുവനന്തപുരം: എം.എല്‍.എ കെ.കെ.രമയ്ക്ക് പരിക്കുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കെ.കെ. രമയുടെ പരാതിയില്‍ കേസെടുക്കുന്ന കാര്യം തീരുമാനിക്കുന്നത് പോലീസാണെന്നും ഇതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പരിക്കുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ല. കെ.കെ.രമയുടെ കൈയില്‍ പരിക്കുണ്ടെന്നും ഇല്ലെന്നും പറയുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതില്‍ നയപരമായി തീരുമാനം എടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല. കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് പോലീസാണ്. എം.വി ഗോവിന്ദന്‍ പറഞ്ഞു.
അതേ സമയം ബി.ജെ.പിയ്ക്ക് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നല്‍കിയ സഹായ വാഗ്ദാനത്തില്‍ അതൊന്നും കേരളത്തില്‍ വിലപ്പോവില്ല എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. ബിഷപ്പിനോടല്ല താന്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റബ്ബറിനു 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്നും ബി.ജെ.പിയ്ക്ക് കേരളത്തില്‍ ഒരു എം.പി പോലുമില്ല എന്ന വിഷമം മാറ്റി തരാമെന്നുമായിരുന്നു ബിഷപ്പിന്റെ വാഗ്ദാനം. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു പ്രതികരണം.
Content Highlights: mv govindan on kk remas injury and thalassery mar joseph pamplanys request to bjp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..