എക്‌സൈസില്‍ അഴിമതി; ഉദ്യോഗസ്ഥർ ഷാപ്പുകളില്‍ നിന്ന് മാസപ്പടി വാങ്ങുന്നു: മന്ത്രി എം.വി ഗോവിന്ദന്‍


MV Govindan | Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ അഴിമതിക്കാരുണ്ടെന്ന് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. പലരും ഷാപ്പുകളില്‍ നിന്നും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നുണ്ടെന്നും ഇതേക്കുറിച്ച് വ്യക്തമായ വിവരം കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ സ്വയം തിരുത്തിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് ശമ്പളമുണ്ട്. ഇനി അത് കുറവാണെങ്കില്‍ സമരം ചെയ്യണം. അതിനാണല്ലോ സംഘടനയെന്നും മന്ത്രി പറഞ്ഞു. ആരോക്കെയാണ് മാസപ്പടി വാങ്ങാന്‍ ബാറുകളിലും ഷാപ്പുകളിലും പോകുന്നതെന്ന് കൃത്യമായി അറിയാം. ഞങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് കരുതേണ്ട.



സേനയക്ക് മൊത്തം നാണക്കടുണ്ടാക്കുന്ന ഇത്തരക്കാര്‍ ഒരിക്കല്‍ കുടുങ്ങുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ബാറുകളിലും ഷാപ്പുകളിലും മാസപ്പടി വേണമെന്നും അത് കിട്ടിയാലേ ഞാന്‍ അടങ്ങുകയുള്ളൂവെന്ന് ഓരോരുത്തരും വിചാരിച്ചാല്‍ എന്താകും സംസ്ഥാനത്ത് എക്‌സൈസിന്റെ അവസ്ഥയെന്നും മന്ത്രി ചോദിച്ചു.

Content Highlights: mv govindan on excise officers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented