എം.വി ഗോവിന്ദൻ | ഫോട്ടോ മാതൃഭൂമി
തിരുവനന്തപുരം: കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. രാഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന സാമ്പ്രദായിക രീതിയിൽ നിന്നും മാറി ചിന്തിക്കാൻ പ്രതിപക്ഷകക്ഷികൾ തയ്യാറാവണം. എക്സൈസ് വകുപ്പ് നല്ല നിലയിലാണ് ലഹരി മാഫിയക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ വര്‍ഷം ജനുവരി മാസത്തില്‍ മാത്രം 1540 അബ്കാരി കേസുകളിലായി 249 ലിറ്റര്‍ ചാരായവും 4106 ലിറ്റര്‍ വിദേശമദ്യവും 1069 ലിറ്റര്‍ അന്യസംസ്ഥാന വിദേശമദ്യവും 22,638 ലിറ്റര്‍ വാഷും എക്സൈസ് വകുപ്പ് കണ്ടെടുത്തു. 1257 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തു. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 367 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 291 കിലോഗ്രാം കഞ്ചാവ്, 17.4 കിലോഗ്രാം ഹാഷിഷ്, 615 ഗ്രാം എം ഡി എം എ, 24 കഞ്ചാവ് ചെടികള്‍, 156 ഗ്രാം നാര്‍ക്കോട്ടിക് ഗുളികകള്‍ എക്സൈസ് പിടിച്ചെടുത്തു. 7535 കോട്പാ (COTPA - Cigarettes and Other Tobacco Products Act) കേസുകളിലായി 4554 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് 15,06,800 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ന്യൂജെന്‍ മയക്കുമരുന്നുകളുടെ ഉപയോഗവും, ഉപഭോഗവും തടയുന്നതിനുള്ള തീവ്രയത്‌നത്തിലാണ് എക്‌സൈസ് വകുപ്പുള്ളതെന്നും മന്ത്രി പത്രക്കുറിപ്പിൽ വിശദമാക്കി.
സംസ്ഥാനത്തൊട്ടാകെ മികച്ച രീതിയില്‍ മയക്കുമരുന്ന് വേട്ട നടത്തുന്നതിലൂടെ കേരളത്തെ മയക്കുമരുന്ന് ഹബ്ബാക്കി മാറ്റാനുള്ള മയക്കുമരുന്ന് മാഫിയയുടെ ശ്രമത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ഇത്തരം വസ്തുതകള്‍ മറച്ചുവെച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: MV Govindan master statement about intoxication in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..