ആർഎസ്എസ് ആണെന്ന് പരസ്യമായി സമ്മതിച്ച ഗവർണർക്ക് എൽഡിഎഫ് വിധേയപ്പെടില്ല- എം.വി. ഗോവിന്ദൻ


തെറ്റായ പ്രവണതയാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന ഉയർത്തിപ്പിടിച്ചു കൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമായ ഇത്തരം നിലപാടുകളേയും നയങ്ങളേയും ചെറുത്തു തോൽപ്പിക്കുമെന്ന് എം.വി ഗോവിന്ദൻ.

എംവി ഗോവിന്ദൻ. photo: mathrubhumi news/screen grab

തിരുവനന്തപുരം: ആർഎസ്എസ് ആണെന്ന് പരസ്യമായി സമ്മതിച്ച ഗവർണറുടെ നിലപാടുകളോടു വിധേയപ്പെടാൻ എൽഡിഎഫിന് സാധിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗവർണർ അമിതാധികാരപ്രവണത കാട്ടുന്നു. മന്ത്രിമാരെ പിൻവലിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ഗവർണർ അജ്ഞനാണെന്ന് എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

"ഭരണഘടനാപരമായിട്ടാണ് ഗവർണറും മന്ത്രിമാരും പ്രവർത്തിക്കേണ്ടത്. ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി മുമ്പ് വ്യക്തമാക്കിയതാണ്. മന്ത്രിമാരെ തിരിച്ചുവിളിക്കാൻ ഒരു ഗവർണർക്കും അവകാശമില്ല. ഭരണഘടനയുടെ 163, 164 വകുപ്പ് അനുസരിച്ചാണ് ഈ നിയമനങ്ങളൊക്കെ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ശുപാർശ അനുസരിച്ചാണ് ഗവർണർ മന്ത്രിമാരെ നിശ്ചയിക്കുന്നതും മന്ത്രിമാരുടെ രാജി അംഗീകരിക്കുന്നതും. അങ്ങനെയല്ലാതെ ഏതെങ്കിലും ഒരു ഗവർണർക്ക് മന്ത്രിസഭയിലെ അംഗങ്ങളെ തിരിച്ചുവിളിക്കാനുള്ള യാതൊരു അവകാശവുമില്ല.



ഗവർണർക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. സർവകലാശാലയിലുള്ള ഇടപെടലും ഇതേപോലെത്തന്നെ. വിവിധ തലങ്ങളിൽ അമിതാധികാര സ്വഭാവത്തോടുകൂടി ഇടപെടുന്നത് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. തെറ്റായ പ്രവണതയാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന ഉയർത്തിപ്പിടിച്ചു കൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമായ ഇത്തരം നിലപാടുകളേയും നയങ്ങളേയും ചെറുത്തുതോൽപ്പിക്കും.

അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് എന്താണെന്ന് അറിയില്ല. എന്നാൽ ഞാൻ ആർ.എസ്.എസ്. ആണെന്ന് പരസ്യമായി പറഞ്ഞ ഒരു ഗവർണറാണ് കേരളത്തിലേത്. ആർ.എസ്.എസ്. എന്താണോ ഉദ്ദേശിക്കുന്നത് അത് സംഘടനാപരമായി നടപ്പിലാക്കാൻ ബാധ്യതയുള്ള ഒരാളെപ്പോലെയാണ് ഇപ്പോൾ ഗവർണർ പെരുമാറുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റിദ്ധരിക്കുന്ന ഒന്നാണെന്ന് പറയാൻ സാധിക്കില്ല", എം.വി ഗോവിന്ദൻ പറഞ്ഞു.

Content Highlights: mv govindan master press meet about governor controversial statement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented