എം.വി. ഗോവിന്ദൻ മാസ്റ്റർ | ഫയൽചിത്രം
മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിനായി അധ്യാപകജോലിയിൽനിന്ന് സ്വയം വിരമിച്ചയാളാണ് എം.വി. ഗോവിന്ദൻ മാസ്റ്റർ. ഡി.വൈ.എഫ്.യുടെ സ്ഥാപക അംഗവും കേരളത്തിലെ ആദ്യ സംസ്ഥാന പ്രസിഡന്റും.
സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവായ എം.വി. ഗോവിന്ദൻ മാസ്റ്റർ ഇത്തവണ തളിപ്പറമ്പിൽനിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ്. സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ അദ്ദേഹം മന്ത്രിസഭയിലെത്തുമെന്നതും നേരത്തെ തന്നെ ഉറപ്പായിരുന്നു.
1996 മുതൽ 2006 വരെ തളിപ്പറമ്പ് എം.എൽ.എ.യായിരുന്നു. സിപി.എം. കാസർകോട് ഏരിയാ സെക്രട്ടറിയായും കണ്ണൂർ, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.
തളിപ്പറമ്പ് ഇരിങ്ങൽ യു.പി. സ്കൂളിൽ കായികാധ്യാപകനായിരുന്നു. മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായതോടെ സ്വയം വിരമിച്ചു. 1970-ലാണ് സിപിഎമ്മിൽ അംഗമായത്. നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986 ലെ മോസ്കോ യുവജന സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.
കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നപ്പോൾ പാർട്ടിയുടെ കാസർകോട് ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ചു. 1991-ൽ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001 ലും കേരള നിയമസഭയിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2002-2006 കാലയളവിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
മൊറാഴയിലെ പരേതനായ കെ.കുഞ്ഞമ്പുവിന്റെയും എം.വി.മാധവിയുടെയും മകനാണ്. മുൻ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ.ശ്യാമളയാണ് ഭാര്യ. സംവിധായകൻ ജി.എസ്. ശ്യാംജിത്ത്, അഡ്വ. ജി.എസ്.രംഗീത് എന്നിവർ മക്കൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..