Photo: ANI
തിരുവനന്തപുരം: കര്‍ണാടകയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് നല്ല കരുതല്‍ വേണമെന്ന ഉപദേശവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എം.എല്‍.എ.മാരെ വിലയ്ക്കുവാങ്ങാനുള്ള ശേഷി ബി.ജെ.പി.ക്കുണ്ടെന്നത് നേരത്തേതന്നെ മനസ്സിലായതാണ്. പ്രതിപക്ഷ നേതാവുള്‍പ്പെടെ കോണ്‍ഗ്രസിന്റെ എട്ട് എം.എല്‍.എ.മാര്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ ബി.ജെ.പി.യില്‍ ചേര്‍ന്ന കാര്യവും അദ്ദേഹം ഓര്‍മപ്പെടുത്തി.
കര്‍ണാടകയില്‍ ബി.ജെ.പി.യെ തറപറ്റിക്കാനായി എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാല്‍വയ്പാണ്. ഇതുവഴി ദക്ഷിണേന്ത്യയില്‍നിന്ന് ബി.ജെ.പി.യെ തൂത്തുമാറ്റാന്‍ സാധിച്ചു. ദക്ഷിണേന്ത്യ മുഴുവന്‍ തങ്ങള്‍ പിടിക്കുമെന്നും അതിന്റെ ആദ്യത്തെ കാല്‍വയ്പ് കര്‍ണാടകയിലും പിന്നീട് കേരളത്തിലും കാണാമെന്നുമാണ് മോദിയും അമിത്ഷായും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഉണ്ടായിരുന്ന ഒരേയൊരു കേന്ദ്രം തന്നെ നല്ല നിലയില്‍ തകര്‍ത്തിരിക്കുകയാണ് കര്‍ണാടകയിലെ ജനങ്ങള്‍. അവരെ അഭിവാദ്യം ചെയ്യുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
ബി.ജെ.പി.യാണ് ഏറ്റവും വലിയ അപകടം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിക്കണം. 2024-ല്‍ ബി.ജെ.പി. ജയിക്കാന്‍ ഇടവന്നാല്‍ 2025-ല്‍ നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന ആര്‍.എസ്.എസ്. ഹിന്ദുത്വ അജന്‍ഡ വെച്ച് ഇന്ത്യയുടെ ഭരണഘടനയെയും ജനാധിപത്യ-മതനിരപേക്ഷ ഉള്ളടക്കത്തെയും തകര്‍ക്കും. അതിനെ പ്രതിരോധിക്കാനുള്ള ഒരു വലിയ ഊര്‍ജം കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ബി.ജെ.പി. വിരുദ്ധ ശക്തികള്‍ക്ക് നേടാനായെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ബി.ജെ.പി.യെ തകര്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്നത് വാദം മാത്രമാണ്. കര്‍ണാടകക്കു പുറമേ കോണ്‍ഗ്രസിന് ഫലപ്രദമായി മത്സരിക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങള്‍ രാജസ്ഥാനും ഗുജറാത്തുമാണ്. അവിടങ്ങളിലെ സ്ഥിതി വളരെ ദയനീയമാണ്. ഇപ്പോള്‍ തന്നെ കര്‍ണാടകയില്‍ അധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ്. അതിലേക്ക് താന്‍ ഊന്നുന്നില്ലെന്നും നല്ല ജാഗ്രത വേണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
സ്വന്തം താത്പര്യത്തേക്കാളുപരി ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കാന്‍ കോണ്‍ഗ്രസിനാവണം. കോണ്‍ഗ്രസിന് പലപ്പോഴും അത് സാധിക്കുന്നില്ല. ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിക്കത്തക്ക രീതിയില്‍ ഒരു ഐക്യം സാധ്യമാവണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: mv govindan, karnataka assembly election 2023, response after result published


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..