എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: കോഴിക്കോട് ആവിക്കല്‍ തോട് സമരത്തിന് പിന്നില്‍ തീവ്രവാദികള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വിഴിഞ്ഞത്തെക്കുറിച്ച് നിലപാട് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്തസമ്മേളനത്തിലാണ് ഗോവിന്ദന് ഇക്കാര്യം പറഞ്ഞത്.
ആവിക്കല്‍ തോട് സമരത്തെ സംബന്ധിച്ച് മുന്‍പ് പറഞ്ഞ നിലപാടില്‍ മാറ്റമില്ല. അവിടെ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദി വിഭാഗമുണ്ട്. എന്നാല്‍ വിഴിഞ്ഞത്ത് നടന്ന സമരത്തെ തള്ളിപറഞ്ഞിട്ടില്ല. അത് മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ളതാണ്. കലപാമാണ് പ്രശ്നം. അതിനെ അംഗീകരിക്കാനാകില്ലെന്നും ഗോവിന്ദന് പറഞ്ഞു.
സമരവും കലാപവും രണ്ടും രണ്ടായി തന്നെ കാണണം. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടാണ് വിഴിഞ്ഞത്ത് സമരം നടന്നത്. അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. ആ സമരം അങ്ങനെ അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ലാത്ത വിഭാഗമുണ്ട്. അവരാണ് സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. കലപാത്തെ അംഗീകരിക്കുന്നില്ല. അത് തെറ്റാണ്. സമരത്തെ തള്ളി പറഞ്ഞിട്ടില്ല. ഒരു സമരത്തേയും ഞങ്ങള്‍ തള്ളി പറയില്ല. കാരണം സമരത്തിന്റെ ഏറ്റവും വലിയ വാക്താക്കള്‍ ഞങ്ങളാണ്' ഗോവിന്ദന് പറഞ്ഞു.
വിഴിഞ്ഞ തുറമുഖ നിര്‍മാണത്തിന് കേന്ദ്ര സേനയുടെ ആവശ്യമുണ്ടെങ്കില്‍ അതിന് എതിര്‍ക്കേണ്ടതില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. എല്ലാ വ്യവസായങ്ങളുടേയും സംരക്ഷത്തിന് നിലവില്‍ തന്നെ കേന്ദ്ര സേനയുണ്ട്. ഏത് സേന വന്നാലും എതിര്‍ക്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ക്രമസമാധാനത്തിന് പോലീസ് തന്നെ മതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
Content Highlights: mv govindan cpm state secretary-avikkal thodu vizhinjam protest
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..