എം.വി. ഗോവിന്ദൻ, ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi
തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് തിരികെയെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ നിയമപരമായി മാത്രം നടപടിയെടുത്താല്‍ മതിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. നിയമത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ അലോസരപ്പെടുത്തകയാണ് ഗവര്‍ണര്‍ കുറച്ചുകാലമായി ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന് വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടെന്നും നിയമവ്യവസ്ഥ തുടരുന്ന നാട്ടില്‍ ഇതേ നിലപാട് ഇനിയും തുടരാന്‍ കഴിയില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
'ഗവര്‍ണര്‍ക്ക് ഇതേ നിലപാട് തുടരാന്‍ പറ്റില്ല. നമുക്ക് നോക്കാം. ഭരണഘടനയും നിയമവും വ്യവസ്ഥയുമുള്ള രാജ്യമാണിത്. അതിനനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. ഗവര്‍ണറുമായി ബന്ധപ്പെട്ടാണ് സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കേണ്ടത്. നിലവില്‍ നിശ്ചയിച്ചിട്ടില്ല.'- എം.വി. ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സജി ചെറിയാന്റെ തിരിച്ചുവരവില്‍ ഭരണഘടനയനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഭരണഘടന എല്ലാവര്ക്കും ബാധകമാണ്. ഗവര്‍ണര്‍ക്കും ബാധകമാണ്. ഭരണഘടനാ വ്യവസ്ഥകളില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. ഭരണഘടനയില്‍ കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.
Content Highlights: mv govindan against governor arif muhammed khan on saji cheriyan returning to ministry
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..