സുധാകരന്റെ വെളിപ്പെടുത്തലില്‍ പ്രത്യേകതയില്ല, ഇവരുടെ ബന്ധം നേരത്തേ വ്യക്തം- എം.വി. ഗോവിന്ദന്‍


'കേരളത്തിന്റെ ചരിത്രത്തില്‍ കണ്ണൂര്‍ ജില്ലയെ ആര്‍എസ്എസ് ദത്തെടുത്ത വിവരം ഒന്ന് പഠിക്കുന്നത് നല്ലതാണ്'

എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വെളിപ്പെടുത്തലില്‍ തനിക്ക് പ്രത്യേകതയൊന്നും തോന്നുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇവര്‍ തമ്മിലുള്ള ബന്ധം നേരത്തെതന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസും സുധാകരനും പരസ്പരം സഹകരിച്ചു പോകുന്ന നിലയാണ് കേരളത്തിലും, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലും ഉള്ളത്. ഇ.പി.ജയരാജനെ വെടിവെച്ച കേസിലെ പ്രധാനപ്പെട്ട രണ്ടു പ്രതികള്‍ ആര്‍എസ്എസുകാരാണ്. സുധാകരന്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയില്‍ അവര്‍ ഉപയോഗിച്ചത് ആര്‍എസ്എസുകാരെയാണെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാക്കപ്പെട്ടതാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

'സുധാകരന്റെ വെളിപ്പെടുത്തലില്‍ പ്രത്യേകതയൊന്നും തോന്നുന്നില്ല. ആര്‍എസ്എസും കോണ്‍ഗ്രസും പരസ്പരപൂരകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതിന്റെ കണ്ണിയായി താന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞുവെന്ന് മാത്രമേ ഉള്ളൂ. ജയരാജനെതിരെ വെടിയുതിര്‍ക്കുന്നതിന് തോക്ക് സംഘടിപ്പിച്ചതും ആളെ സംഘടിപ്പിച്ചതും ഇവര്‍ തമ്മിലുള്ള ഗൂഢാലോചനയാണെന്ന് അന്നുതന്നെ വ്യക്തമായതാണ്', ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ കണ്ണൂര്‍ ജില്ലയെ ആര്‍എസ്എസ് ദത്തെടുത്ത വിവരം ഒന്ന് പഠിക്കുന്നത് നല്ലതാണ്. രണ്ടുകോടി രൂപ ഞങ്ങള്‍ ആദ്യ ഗഡു ഇതിനായി നല്‍കിയെന്നത് ആര്‍എസ്എസ് ഔദ്യോഗികമായി പറഞ്ഞതാണ്. സിപിഎമ്മിനെ നശിപ്പിക്കാന്‍ ഈ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ജില്ല എന്ന നിലക്കായിരുന്നു കണ്ണൂരിനെ ദത്തെടുക്കല്‍. ഞങ്ങള്‍ കടന്നാക്രമണം നടത്തിയപ്പോള്‍ സംരക്ഷണം നല്‍കിയെന്ന് സുധാകരന്‍ പറയുന്നത് ആര്‍എസ്എസിനെ വെള്ളപൂശാന്‍ വേണ്ടിയാണ്.

ഇവരൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങള്‍ അത് മനസ്സിലാക്കും. ഇവരെല്ലാം തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം ചേര്‍ന്ന് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോകുകയാണ് എന്നാണ് മതനിരപേക്ഷതയ്ക്കുവേണ്ടിയും വര്‍ഗീയതയ്‌ക്കെതിരായും പൊരുതി മുന്നോട്ടുപോകുന്ന ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് സിപിഎമ്മിന് ചൂണ്ടിക്കാട്ടാനുള്ളത്, എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് പാര്‍ട്ടി പരിപൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: mv govindan about kpcc presudent k sudhakaran-protection for rss shakha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented