.jpg?$p=2922c1a&f=16x10&w=856&q=0.8)
ചെക്ക് സമർപ്പിക്കാൻ ബാങ്കിലെത്തിയ അജേഷും കുടുംബവും
മൂവാറ്റുപുഴ: തങ്ങളുടെ വായ്പ തീര്‍ക്കാന്‍ സി.ഐ.ടി.യുവിന്റെ പണം വേണ്ടെന്ന നിലപാടിലുറച്ച് മൂവാറ്റുപുഴയില്‍ അര്‍ബന്‍ ബാങ്ക് ജപ്തി നേരിട്ട അജേഷും കുടുംബവും. മാത്യു കുഴല്നാടന് എം.എല്‍.എ. നല്കിയ ചെക്ക് അജേഷ് ഇന്ന് ബാങ്കില്‍ ഏല്പിച്ചു.
അജേഷ് രോഗിയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മക്കളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് മാത്യു കുഴല്നാടന് എം.എല്‍.എ. ഇവരുടെ ബാധ്യത ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇതിനിടെ സി.ഐ.ടി.യു. കുടിശ്ശിക അടച്ചുതീര്‍ക്കുകയായിരുന്നു. ഈ പണം ആവശ്യമില്ലെന്ന് അജേഷ് നേരത്തേ പറഞ്ഞിരുന്നു.
ഇന്ന് അജേഷ് എത്തിയപ്പോള്‍ സി.ഐ.ടി.യു. കുടിശ്ശിക അടച്ചെന്നും ചെക്ക് കൈപ്പറ്റാനാവില്ലെന്നും ബാങ്ക് മാനേജര്‍ അറിയിച്ചെങ്കിലും അജേഷിന്റെയും ഭാര്യയുടെയും നിര്‍ബന്ധത്തിന് ഒടുവില്‍ ചെക്ക് കൈപ്പറ്റുകയായിരുന്നു. 1,35,586 രൂപയുടെ ചെക്കാണ് ബാങ്കില്‍ നല്‍കിയത്.
ചെക്ക് മാറി പണമായി നല്കാന് ബാങ്കില്‍ നിന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും ഇവര്‍ വഴങ്ങിയില്ല. എം.എല്‍.എ. നല്കിയ ചെക്കിലെ തുക കുടിശ്ശികയിലേക്ക് മാറ്റണമെന്നതാണ് അജേഷിന്റെ ആവശ്യം. കുടിശ്ശിക നിലവില്‍ തീര്‍ന്നിരിക്കുന്നതിനാല്‍ തുടര്‍നടപടികള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
Content Highlights: muvattupuzha urban bank eviction: ajesh and family submit check in bank
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..