കൊച്ചി: മൂവാറ്റുപുഴ ആര്‍.ഡി.ഒ. മോഹനന്‍പിള്ളയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ഇടിഞ്ഞു വീണ മതില്‍ നന്നാക്കി കിട്ടാനായി സര്‍ക്കാര്‍ സഹായം അപേക്ഷിച്ചെത്തിയ ആളോട് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഓഫിസില്‍വെച്ചാണ് വിജിലന്‍സ് ഡിവൈ.എസ്.പി. എം.എന്‍. രമേശിന്റെ നേത്വത്തിലുള്ള വിജിലന്‍സ് സംഘം മോഹനന്‍ പിള്ളയെ പിടികൂടിയത്. ഇയാളില്‍നിന്ന് 50,000 രൂപയും പിടിച്ചെടുത്തു.