മുത്തൂറ്റ് ഫിനാന്‍സിലെ കവര്‍ച്ച, 24 മണിക്കൂറിനകം പ്രതികള്‍ പിടിയിൽ, 25 കിലോ സ്വര്‍ണ്ണവും കണ്ടെടുത്തു


അനൂപ്ദാസ് | മാതൃഭൂമി ന്യൂസ്

ഏഴുതോക്കുകളാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.

മുത്തൂറ്റ് ശാഖയിൽ നടന്ന കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ

ചെന്നൈ : മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് ഹൊസൂരിലെ ശാഖയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ ഏഴ് പേർ പേര്‍ പിടിയില്‍. ആറ് കൊള്ളക്കാരും ഇവരെ കടത്തിക്കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ലോറിയിലെ ഒരു ഡ്രൈവറുൾപ്പെടെ ഏഴ്പേരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ഏഴുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടത്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള റോഡിലുള്ള ബാഗലൂര്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലാണ് മുഖംമൂടി ധരിച്ച ആറംഗസംഘം ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കഴിഞ്ഞ ദിവസം കവര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസ് തുറന്നപ്പോള്‍ ഇടപാട് നടത്താനെന്ന വ്യാജേന കവര്‍ച്ചാ സംഘം സ്ഥാപനത്തില്‍ കയറുകയായിരുന്നു.

പിന്നീട് ബ്രാഞ്ച് മാനേജരെ ആക്രമിച്ചശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മറ്റു ജീവനക്കാരെ കെട്ടിയിട്ട് ലോക്കറുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൊള്ളയടിക്കുകയായിരുന്നു. കൊള്ളയടിച്ച 25 കിലോ സ്വര്‍ണ്ണവും തിരിച്ചുപിടിച്ചു. കൊള്ളയടിച്ച തൊണ്ണൂറായിരം രൂപയും കവർച്ചയ്ക്കുപയോഗിച്ച തോക്കും കണ്ടെത്തി. ഏഴുതോക്കുകളാണ് പ്രതികളിൽ നിന്ന പിടിച്ചെടുത്തത്.

content highlights: Muthoot branch robbery, 7 arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented