കൊച്ചി: ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കില്‍ ഇവിടെ മരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരേ കൊച്ചിയില്‍ നടന്ന മുസ്ലീം സംഘടനകളുടെ സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ മുഖ്യപ്രഭാഷണത്തിനിടെ അഭിപ്രായപ്പെട്ടു.

അഞ്ച് ലക്ഷത്തോളം പേരാണ് മഹാറാലിയിലും തുടര്‍ന്ന് നടന്ന സമര പ്രഖ്യാപന സമ്മേളനത്തിലും പങ്കെടുത്തത്. പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന്‍, ടി.ജെ. വിനോദ്, മാത്യു കുഴല്‍നാടന്‍, ജസ്റ്റിസ് കോള്‍സെ പാട്ടീല്‍, സെബാസ്റ്റ്യന്‍ പോള്‍, ജിഗ്നേഷ് മേവാനി, വിവിധ മതസംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സമര പ്രഖ്യാപന മഹാ സമ്മേളനത്തില്‍ പങ്കെടുത്തു. 

Content Highlights; muslim organisations protest against citizenship amendment act