സിഎഎ വിവാദത്തിനു പിന്നാലെ RSS വേദിയില്‍; പാര്‍ട്ടി വിരുദ്ധമെന്ന് മുനീര്‍, ഖാദറിനെതിരെ നടപടിക്ക് ലീഗ്


കെഎൻഎ ഖാദർ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വരികയാണെങ്കില്‍ ഫോറങ്ങള്‍ പൂരിപ്പിക്കാന്‍ മുസ്ലിംലീഗ് സഹായം നല്‍കുമെന്ന് പ്രസ്താവനയിറക്കി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പുലിവാല്‍ പിടിച്ചതാണ് കെ.എന്‍.എ ഖാദര്‍. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് വേദിയിലെത്തി അദ്ദേഹം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

കോഴിക്കോട് ചാലപ്പുറത്ത് ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ലീഗ് നേതാവ് പങ്കെടുത്തത്. വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആര്‍എസ്എസിന്റെ പരിപാടിയല്ലെന്നും മതസൗഹാര്‍ദത്തിന് വേണ്ടിയാണ് പോയതെന്നുമായിരുന്നു വിശദീകരണം.

എന്നാല്‍, ആര്‍എസ്എസ് വേദി പങ്കിട്ടശേഷം അത് മതത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് ഖാദര്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആക്ഷേപം. തുടര്‍ച്ചയായ വിവാദങ്ങളില്‍ ഖാദറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ നടപടിക്കൊരുങ്ങുകയാണ് മുസ്ലിംലീഗ്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായിട്ടാണ് കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതെന്ന് എം.കെ. മുനീര്‍ എംഎല്‍എ പറഞ്ഞു.

ബഹറില്‍ മുസല്ലയിട്ട് നമസ്‌ക്കരിച്ചാലും ആര്‍എസ്എസിനെ വിശ്വസിക്കരുതെന്ന് തന്റെ പിതാവ് സി.എച്ച്.മുഹമ്മദ് കോയ പറഞ്ഞിട്ടുണ്ടെന്ന് മുനീര്‍ പറഞ്ഞു. 'ഈ ഒരു സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് പാര്‍ട്ടി ചര്‍ച്ചചെയ്യും. അദ്ദേഹത്തിന്റെ വിശദീകരണവും കേള്‍ക്കണം. പാര്‍ട്ടിയില്‍ അനുമതി വാങ്ങിയാണ് കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് എന്ന് കരുതുന്നില്ല. ഉന്നതാധികാര സമിതി അറിഞ്ഞിട്ടില്ല. പാര്‍ട്ടി നയത്തിന് എതിരാണ് അദ്ദേഹത്തിന്റെ നടപടി', മുനീര്‍ വ്യക്തമാക്കി.

എല്ലാമതങ്ങളെക്കുറിച്ചും നല്ലതുമാത്രം പറയുന്ന ഒരാളാണ് താനെന്നും ശുദ്ധമനസ്കനായതിനാലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നുമാണ് കെഎന്‍എ ഖാദറിന്റെ വിദശീകരണം. എല്ലാം മതസ്ഥരും തമ്മില്‍ സ്നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയില്‍ മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചത്. മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ എല്ലാവര്‍ക്കുമിടയില്‍ ഐക്യം വേണമെന്ന് കുറേക്കാലമായി താന്‍ പറയുന്നുണ്ടെന്നും കെ.എന്‍.ഖാദര്‍ പറഞ്ഞു.

സാംസ്‌കാരിക പരിപാടിയിലാണ് പങ്കെടുത്തത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. മുസ്ലിംലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന മതസൗഹാര്‍ദ സദസ്സുകളില്‍ എല്ലാ വിഭാഗം ആളുകളും എത്തുന്നുണ്ട്. നമ്മള്‍ വിളിച്ചാല്‍ എല്ലാവരും എത്തുന്നുണ്ട്. മറുവശത്ത് നിന്നും ക്ഷണം ലഭിച്ചാല്‍ പോകേണ്ടതല്ലേയെന്ന ശുദ്ധമനസുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും കെ.എന്‍.എ ഖാദര്‍ വിശദീകരിച്ചു.

Content Highlights: muslim league will action against kna kna khader-rss platform

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented