ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മതവിദ്യാഭ്യാസം ഇല്ലാതാക്കും; ശുപാര്‍ശ അംഗീകരിക്കരുതെന്ന് ലീഗ്


പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തിയത് ലീഗ് അല്ല. ലീഗിന് തീവ്രത പോരെന്നാണ് എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ ആരോപണം. ലീഗിനെ എതിര്‍ത്താണ് ഇത്തരം സംഘടനകള്‍ ശക്തിപ്രാപിച്ചതെന്ന് പിഎംഎ സലാം

പിഎംഎ സലാം

കോഴിക്കോട്: സ്‌കൂള്‍ സമയത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്‌ക്കെതിരേ മുസ്ലീം ലീഗ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. സമയം മതവിദ്യാഭ്യാസത്തെ ഇല്ലാതാക്കും. തീരുമാനമെടുക്കുന്നതിന് മുന്‍പ് എല്ലാവിഭാഗം ആളുകളുമായു ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കരുത്. വഖഫ് വിഷയം പോലെ സര്‍ക്കാരിന് അബദ്ധം പറ്റരുതെന്നും സലാം പറഞ്ഞു.

മുസ്ലീം ലീഗ് ആണ് എസ്ഡിപിഐയെ വളര്‍ത്തുന്നതെന്ന് കഴിഞ്ഞദിവസം സിപിഎം നേതാവ് എംവി ജയരാജന്‍ ആരോപിച്ചിരുന്നു. ജയരാജന് എവിടെ നിന്നാണ് ഇത്തരമൊരു വിവരം കിട്ടിയത്. എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കുളള ജാള്യത മറയ്ക്കാനാണോ ഇത്തരം പരാമര്‍ശം എന്നറിയില്ല. സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാനുള്ള അമിത ആവേശമാണ് അദ്ദേഹത്തിനുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തിയത് ലീഗ് അല്ല. ലീഗിന് തീവ്രത പോരെന്നാണ് എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ ആരോപണം. ലീഗിനെ എതിര്‍ത്താണ് ഇത്തരം സംഘടനകള്‍ ശക്തിപ്രാപിച്ചതെന്ന് പിഎംഎ സലാം പറഞ്ഞു.



കേന്ദ്രഏജന്‍സികളെ രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരേ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ നേരത്തെ തന്ന ഉയര്‍ന്നിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേയുള്ള നടപടി ഇത്തരത്തിലുള്ളതാണോ എന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളൂ.

ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളെ തടയുന്നതില്‍ പോലീസ് നിഷ്‌ക്രിയരായിരുന്നു. ഇത്രയും ആക്രമണങ്ങള്‍ നടന്ന ഒരു ഹര്‍ത്താല്‍ കേരളത്തിലുണ്ടായിരുന്നില്ല. സര്‍ക്കാരും പോലീസും നോക്കുകുത്തികളായി. ദേശീയതലത്തില്‍ നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച് കേരളത്തില്‍ മാത്രം ഹര്‍ത്താല്‍ നടത്തിയത് ശരിയായ നടപടിയല്ല. ചില ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളും പേക്കൂത്തുമാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: muslim league slams khader committee report which recommends massive changes in school time


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented