വി. മുരളീധരൻ, അബ്ദുൾ വഹാബ് എം.പി. | Photo: മാതൃഭൂമി, screengrab
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ പ്രശംസിച്ച് മുസ്ലിം ലീഗ് എം.പി. അബ്ദുൾ വഹാബ്. മുരളീധരൻ ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണ്. സംസ്ഥാന സർക്കാരിനെതിരായ മുരളീധരന്റെ പ്രസ്താവനകളിൽ യാഥാർഥ്യമുണ്ടെന്നും വഹാബ് രാജ്യസഭയില്‍ പറഞ്ഞു. വി. മുരളീധരനെതിരായ ജോൺ ബ്രിട്ടാസ് എം.പിയുടെ പരാമർശങ്ങൾ തള്ളിക്കൊണ്ടായിരുന്നു വഹാബിന്റെ പ്രതികരണം.
'കേരളത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് വി. മുരളീധരൻ. കേരളത്തിന്റെ അംബാസഡറാണ്. കേരളത്തെ അദ്ദേഹം നന്നായി നോക്കുന്നുണ്ട്. എന്നാൽ കേരളത്തിനെതിരേ റോഡുമായി ബന്ധപ്പെട്ട വിമർശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതിൽ വാസ്തവമുണ്ട്', വഹാബ് പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് മുരളീധരൻ തടസം നിൽക്കുന്നുവെന്നും നോട്ട് അസാധുവാക്കൽ സമയത്ത് പറഞ്ഞ കാര്യങ്ങൾ പിന്നീട് അദ്ദേഹം മറന്നുപോയെന്നും ജോൺ ബ്രിട്ടാസ് എം.പി. രാജ്യസഭയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വഹാബിന്റെ പരാമർശം.
Content Highlights: muslim league mp abdul vahab praise central minister v muraleedharan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..