51% വനിതകള്‍, 61% യുവാക്കള്‍; ലീഗിന് ആത്മവിശ്വാസം നല്‍കി അംഗത്വ കണക്കുകള്‍


മലപ്പുറം ജില്ലയിലാണ് ലീഗിന് ഏറ്റവും കൂടുതൽ വളർച്ച

ഫയൽ ചിത്രം | ഫോട്ടോ: മാതൃഭൂമി

മലപ്പുറം: കേരളത്തിൽ തുടർച്ചയായി രണ്ടാംതവണയും പ്രതിപക്ഷത്താണെങ്കിലും പാർട്ടി അംഗങ്ങളുടെ എണ്ണം 2.33 ലക്ഷം കൂട്ടാനായത് മുസ്‌ലിംലീഗിന് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ഭരണമില്ലെങ്കിൽ ലീഗിന് നിലനിൽക്കാനാകില്ലെന്ന വിമർശനത്തിനുള്ള മറുപടി കൂടിയാണ് അംഗത്വ കാമ്പയിനിലൂടെ സംസ്ഥാന കമ്മിറ്റി നൽകിയത്. പ്രതീക്ഷിച്ചതിലും കൂടുതൽപേർ പാർട്ടിയിൽ അംഗത്വമെടുത്തതായി നേതാക്കൾ പറയുന്നു.

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് നിലവിൽ വന്നതിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോഴാണീ നേട്ടം. അംഗങ്ങളിൽ 61 ശതമാനവും 35 വയസ്സിനു താഴെയുള്ളവരാണെന്നതും 51 ശതമാനവും വനിതകളാണെന്നതും ലീഗിന് അഭിമാനിക്കാൻ വക നൽകുന്നു. ഈ വിഭാഗങ്ങൾക്ക് പാർട്ടി ഭാരവാഹിത്വത്തിലും തിരഞ്ഞെടുപ്പുകളിലും കൂടുതൽ അവസരം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഓൺലൈനായും പ്രത്യേകം തയ്യാറാക്കിയ അപേക്ഷ മുഖേനയുമാണ് അംഗത്വപ്രചാരണം നടത്തിയത്. ഡിസംബർ 15 വരെയുള്ള അപേക്ഷകളാണ് പരിഗണിച്ചത്. ഇതിനുശേഷവും ഒട്ടേറെപ്പേർ അപേക്ഷിച്ചു. അവ മാർച്ചിലെ ദേശീയ സമ്മേളനത്തിനുശേഷമേ പരിഗണിക്കൂ. അതുകൂടി ചേർക്കുമ്പോൾ സംസ്ഥാനത്ത് അംഗങ്ങളുടെ എണ്ണം 25 ലക്ഷം കടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.

ദേശീയ, സംസ്ഥാന കമ്മിറ്റികൾ മാർച്ചിൽ

മാർച്ച് മാസത്തോടെ പുതിയ ദേശീയ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും നിലവിൽ വരും. സംസ്ഥാനത്തൊട്ടാകെ 6000 വാർഡ് കമ്മിറ്റികൾ രൂപവത്കരിച്ചു. പഞ്ചായത്ത്, മുനിസിപ്പൽ, മേഖലാ കമ്മിറ്റികൾ ഈ മാസം 15-നകം വരും. തുടർന്ന് മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും രൂപവത്കരിക്കും. മൂന്നു തവണ ഭാരവാഹികളായവരെയും തദ്ദേശസ്ഥാപനങ്ങളിൽ ചുമതലകൾ വഹിക്കുന്നവരെയും പരിഗണിക്കുന്നില്ല.

രാജ്യത്തിനും ഗുണമാകും

മുസ്‌ലിംലീഗ് ശക്തിപ്പെടുന്നത് പൊതുസമൂഹത്തിനും രാജ്യത്തിനും ഗുണമാകും. കേരളത്തിൽ തീവ്രവാദം വേരുപിടിക്കാത്തതിൽ ലീഗിന് വലിയ പങ്കുണ്ട്. ഇന്ന് രാഷ്ട്രീയശത്രക്കളടക്കം ലീഗിന്റെ ശക്തി അംഗീകരിക്കുന്നു.

-പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., ദേശീയ ജനറൽ സെക്രട്ടറി

പ്രതീക്ഷിക്കാത്ത വിജയം

അംഗത്വ കാമ്പയിന് പ്രതീക്ഷിക്കാത്ത വിജയമാണ് കിട്ടിയത്. തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ലീഗ് മറ്റു പാർട്ടികൾക്ക് മാതൃകയാണ്. ആത്മവിശ്വാസവും ആത്മധൈര്യവും പകരുന്നതാണ് ഈ വളർച്ച.

-പി.എം.എ. സലാം, സംസ്ഥാന ജനറൽ സെക്രട്ടറി

മുസ്‌ലിംലീഗ് അംഗങ്ങളിൽ 51 ശതമാനം വനിതകൾ; 61 ശതമാനവും യുവാക്കൾ

മലപ്പുറം: മുസ്‌ലിംലീഗിന്റെ ചരിത്രത്തിൽ ആദ്യമായി അംഗങ്ങളുടെ എണ്ണത്തിൽ വനിതകൾക്ക് ഭൂരിപക്ഷം. കേരളത്തിലെ പാർട്ടി അംഗങ്ങളിൽ 51 ശതമാനവും വനിതകളാണ്. 61 ശതമാനം അംഗങ്ങളും 35 വയസ്സിൽ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തിൽ സംസ്ഥാന കമ്മിറ്റി നടത്തിയ അംഗത്വപ്രചാരണത്തിലൂടെ 2,33,295 അംഗങ്ങൾ വർധിച്ചതായി പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 2016-ൽ 22 ലക്ഷമായിരുന്നു. 2022 നവംബർ ഒന്നുമുതൽ 30 വരെ നടന്ന പ്രചാരണത്തിൽ അംഗങ്ങളുടെ എണ്ണം 24,33,295 ആയി ഉയർന്നു. അംഗത്വം പുതുക്കുകയും പുതുതായി ചേരുകയും ചെയ്തവരുൾപ്പെടെയാണിത്.

മലപ്പുറം ജില്ലയിലാണ് ലീഗിന് ഏറ്റവും കൂടുതൽ വളർച്ച. 2016-ൽ ആറു ലക്ഷം അംഗങ്ങളായിരുന്നത് ഇത്തവണ ഏഴു ലക്ഷമായി. കാസർകോട്ട് 1.5 ലക്ഷത്തിൽനിന്ന് 1.95 ലക്ഷമായി. കോഴിക്കോട് 20,000 അംഗങ്ങളുടെ വർധനയുണ്ട്. അതേസമയം കണ്ണൂരിൽ 5000 അംഗങ്ങൾ കുറഞ്ഞു. മറ്റു ജില്ലകളിലെല്ലാം ചെറിയ തോതിലെങ്കിലും വർധനയുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.

കൂടുതൽ യുവാക്കൾ വരുന്നു

യുവാക്കളും വനിതകളും കൂടുതലായി പാർട്ടിയിലേക്ക് കടന്നുവരുന്നതിന്റെ സൂചനയാണിത്. ലീഗിന്റെ ആശയത്തിലും ആദർശത്തിലും വിശ്വസിക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് ജാതിമതഭേദമന്യേയാണ് അംഗത്വം നൽകിയത്.

- പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ്)

Content Highlights: muslim league membership campaign women and youth participants


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented