കോഴിക്കോട്: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാരുടെ പേരില്‍ കേസെടുത്ത സംഭവത്തില്‍ പോലീസിനെതിരെ പ്രതിഷേധവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. ഇത്തരമൊരു സംഭവം കണ്മുന്നില് നടക്കുമ്പോള്‍ അത് ശ്രദ്ധിക്കാതെ ആ സ്ത്രീയെ മരണത്തിനു വിട്ടു കൊടുക്കണമെന്നാണോ പോലീസ് പറയുന്നതെന്ന് മുനീര്‍ ചോദിച്ചു.
താമരശ്ശേരി അമ്പായത്തോടാണ് കുട്ടിയെ കാത്തുനിന്ന യുവതിയെ മറ്റൊരാളുടെ വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ചത്. ഇതുകണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തി. എന്നാല്‍ ഈ സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
വിഷയത്തില്‍ ഇടപെട്ട എം.കെ മുനീര്‍ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും നാട്ടുകാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നായയുടെ ഉടമസ്ഥനെതിരെ ശക്തമായ കേസെടുക്കാനും മുനീര്‍ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാമെന്ന് ഡി.വൈ.എസ്.പി ഉറപ്പ് നല്‍കിയതായി മുനീര്‍ പറഞ്ഞു.
Content Highlights: Muslim league, MK Muneer, Kerala police
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..