വിശദീകരണം ചോദിച്ചില്ല,പാര്‍ട്ടിയുടെ യശസ് നിലനിര്‍ത്താനാണ് എന്നും സംസാരിച്ചിട്ടുള്ളത്- കെ.എസ്.ഹംസ


സ്വന്തം ലേഖകന്‍

മുസ്ലിംലീഗ് നേതാക്കളായ പി.എം.എ സലാം, പി.കെ.കുഞ്ഞാലിക്കുട്ടി, സാദിഖ ശിഹാബ് തങ്ങൾ കെ.എസ്.ഹംസ

കോഴിക്കോട്: പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്ത നടപടി തന്നെ അറിയിച്ചിട്ടില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. പാര്‍ട്ടിയുടെ യശസ് നിലനിര്‍ത്താനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. പാര്‍ട്ടി തന്നോട് വിശദീകരണവും തേടിയിട്ടില്ല. തനിക്ക് അക്കാര്യത്തില്‍ പരാതി ഇല്ലെന്നും ഹംസ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെ ഹംസയെ പാര്‍ട്ടി പദവികളില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിരന്തരമായ അച്ചടക്കം ലഘനം നടത്തിവരുന്നു എന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെയാണ് മുസ്ലിലീഗ് ഹംസക്കെതിരെ നടപടിയെടുത്ത വിവരം അറിയിച്ചത്.

'മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്ത മാത്രമാണ് എനിക്കറിവുള്ളത്. ഒദ്യോഗികമായ ഒരു അറിയിപ്പും തന്നിട്ടില്ല. വിശദീകരണം ചോദിക്കലോ മറ്റുകാര്യങ്ങളോ ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി ക്ഷീണിക്കാന്‍ പാടില്ല. അതിന് വേണ്ട നിലപാടുകളേ സ്വീകരിക്കുകയുള്ളൂ. പാര്‍ട്ടിയുടെ യശസ്സിന് വേണ്ടിയാണ് എന്നും ശ്രമിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ യശസ് നിലനിര്‍ത്താന്‍ വേണ്ടിയാണ് എവിടേയും സംസാരിച്ചിട്ടുള്ളതും. ഇനിയും അങ്ങനെ തന്നെയായിരിക്കും. മുസ്ലിംലീംഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മാനിക്കുകയും അംഗീകരിക്കുയും ചെയ്യുന്നു' ഹംസ പറഞ്ഞു.

എന്തുകൊണ്ടാണ് തന്നോട് വിശദീകരണം ചോദിക്കാത്തതെന്ന് തനിക്ക് അറിയില്ല. അക്കാര്യത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നില്ല. സ്വാഭാവികമായും നടപടി ഉണ്ടാകുമ്പോള്‍ വിശദീകരണം ചോദിക്കേണ്ടതാണ്. അക്കാര്യത്തില്‍ തനിക്ക് പരാതിയില്ല. സംസ്ഥാന അധ്യക്ഷന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

തനിക്കെതിരെയുള്ള നടപടിക്ക് പിന്നില്‍ ഏതെങ്കിലും നേതാക്കളുടെ ഇടപടെലാണെന്ന് സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഈ ഘട്ടത്തില്‍ അതിനെക്കുറിച്ച് പറയുന്നില്ലെന്നും ഹംസ പ്രതികരിച്ചു.

കൊച്ചിയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച രണ്ടു നേതാക്കളില്‍ ഒരാളാണ് കെ.എസ്.ഹംസ. എല്‍ഡിഎഫിനോട് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്നും പ്രവര്‍ത്തകര്‍ക്ക് ആശയകുഴപ്പമുണ്ടെന്നുമായിരുന്നു പ്രധാന വിമര്‍ശനം. കെ.എസ്. ഹംസ പ്രസംഗിക്കുന്നതിനിടെ കുഞ്ഞാലിക്കുട്ടി അനുകൂലികളായ നേതാക്കള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് യോഗത്തില്‍ നാടകീയത സൃഷ്ടിച്ചിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്കിടെ കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ കുഞ്ഞാലിക്കുട്ടി വിമര്‍ശനം മടുത്ത് രാജിക്കൊരുങ്ങിയെന്ന ആരോപണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞത്. യോഗത്തില്‍ വ്യക്തിപരമായ ഒരു വിമര്‍ശനവും ഉണ്ടായില്ല. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ എല്ലാ അംഗങ്ങളും ആശയത്തിലൂന്നി അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇതിന് പിന്നാലെയാണ് ഹംസയ്ക്കെതിരെ നടപടി എടുത്തുകൊണ്ടുള്ള അറിയിപ്പ് വന്നിരിക്കുന്നത്. ലോക്സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെയും കെ.എസ്.ഹംസ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

Content Highlights: muslim league leader ks hamza about action party against him

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented