'വിമര്‍ശിച്ചാല്‍ മനംനൊന്ത് ശത്രുപാളയത്തില്‍ അഭയം തേടുമെന്ന് കരുതിയോ?'- കെ.എം. ഷാജി


കെ.എം ഷാജി

മസ്‌കറ്റ്: വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് താന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് കരുതേണ്ടെന്നു മുസ്‌ലിം ലീഗ് നേതാവ്‌ കെ.എം. ഷാജി. തനിക്കെതിരെ പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും ഇനി വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍തന്നെ പാര്‍ട്ടി വിട്ട് ശത്രുപാളയത്തില്‍ പോയി ആനുകൂല്യങ്ങള്‍ കൈപറ്റുന്നവനല്ല താനെന്നും ഷാജി വ്യക്തമാക്കി. മസ്‌കറ്റ് കെ.എം.സി.സി അല്‍ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഉദയം 2022-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കുഞ്ഞാലിക്കുട്ടി വിഭാഗം നേതാക്കള്‍ പാര്‍ട്ടി യോഗത്തില്‍ വെച്ച് കെ.എം. ഷാജിയെ വിമര്‍ശിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരണംവരെ ലീഗുകാരനായിക്കുമെന്നും ഷാജി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

നേതാക്കന്‍മാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നുണ്ട്. ആലോചനകള്‍ ഉണ്ടാകുന്നുണ്ട്. നേതാക്കന്‍മാര്‍ തമ്മില്‍ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാറുണ്ട്. അവരാണ് ഈ ഐഡിയോളജി രൂപീകരിക്കേണ്ടത്. അതിന് തര്‍ക്കം എന്നാണോ പറയുക? ഇന്നലെ മുസ്‌ലിം ലീഗിന്റെ യോഗത്തിനകത്ത് കെ.എം ഷാജിയ്‌ക്കെതിരെ വലിയ വിമര്‍ശനം എന്ന വാര്‍ത്ത വന്നു. എല്ലാ ചാനലും കൊടുത്തു. എനിക്ക് സന്തോഷമായി. കാരണം. ലീഗിനകത്ത് അങ്ങനെ ആളുകളെ വിമര്‍ശിക്കുന്ന പണിയൊക്കെ ഉണ്ടല്ലോ.

ബിരിയാണി മാത്രം തിന്നുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. നേതാക്കന്‍മാരെ കുറിച്ച് വിമര്‍ശിക്കുന്നുണ്ടെന്ന് സമ്മതിച്ചല്ലോ. ഞാന്‍ ഇത് കേട്ടയുടനെ ബഹുമാനപ്പെട്ട തങ്ങളെയും നേതാക്കന്‍മാരെയും വിളിച്ചു. ആ യോഗത്തില്‍ അങ്ങനെയൊന്ന് ഉണ്ടായില്ലെന്ന് പാര്‍ട്ടിയുടെ ചുമതലയുള്ള സെക്രട്ടറിയും നേതാക്കന്‍മാരും പറഞ്ഞു. ഇനി ഞാന്‍ ഒന്ന് ചോദിക്കട്ടെ, ആ കമ്മിറ്റി ഒന്നാകെ എന്നെ വിമര്‍ശിച്ചുവെന്ന് കരുതുക. എന്നെ തിരുത്തണമെന്ന് ആ കമ്മിറ്റി തീരുമാനിച്ചു എന്ന് വയ്ക്കുക. അതില്‍ മനംനൊന്ത് ശത്രുപാളയത്തില്‍ ഞാന്‍ അഭയം തേടുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? എന്റെ പാര്‍ട്ടി എന്നെ വിമര്‍ശിച്ചാല്‍ എന്നെ തിരുത്തിയാല്‍, അതല്ല ശരിയെന്ന് പറഞ്ഞാല്‍ അതില്‍ മനം നൊന്ത് ശത്രുപാളയത്തില്‍ ഞാന്‍ അഭയം പ്രാപിക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?.

പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെയായിരിക്കും ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിലായിരിക്കില്ല. അതുകണ്ടിട്ട് ആരെങ്കിലും വെള്ളം തിളപ്പിയ്ക്കാന്‍ വെച്ചിട്ടുണ്ടെങ്കില്‍ ആ അടുപ്പങ്ങ് തീവയ്ക്ക്. ഇത് പാര്‍ട്ടി ലീഗാണ്. ജനുസ് വേറെയുമാണ്. എന്റെ ശ്വാസവും എന്റെ ശക്തിയും എന്റെ ധാരണയും എന്റെ കാഴ്ചപ്പാടുകളും എന്നെ ഞാന്‍ ആക്കിയതും അര്‍ധചന്ദ്രതാരാങ്കിതമായ ഹരിതപതാകയാണ്.

ശത്രുവിന്റെ പാളയത്തില്‍ പോയി അടയിരുന്നു കിട്ടുന്ന ആനുകൂല്യങ്ങള്‍ പറ്റുന്നവരുടെ കൂട്ടത്തില്‍ കെ.എം. ഷാജി ഉണ്ടാകില്ല, ഒരു ലീഗുകാരനും ഉണ്ടാകില്ല. അതുകൊണ്ട് ആ കളി ഇങ്ങോട്ടുവേണ്ട. എന്റെ അടുത്ത് വേണ്ട. അത് എഴുതിയവരോടും അത് പ്രചരിപ്പിച്ചവരോടും അത് ആസ്വദിക്കുന്നവരോടും ആണ് ഞാന്‍ ഈ പറയുന്നത്. ഞാന്‍ നിങ്ങളോട് പറയുന്നു, ഇതൊരു ബാധ്യതയാണ് ഇതൊരു ഉത്തരവാദിത്ത നിര്‍വഹണമാണ്. ഞാന്‍ നിര്‍വഹിക്കേണ്ടുന്ന വലിയ ബാധ്യതയാണ്.

Content Highlights: Muslim league leader km shaji viral speech


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented