താമരശ്ശേരി: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്ന കേസില്‍ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. കോളിക്കല്‍ ഈന്തോലന്‍കണ്ടി ഒ.കെ.എം. കുഞ്ഞിയെയാണ് (67) താമരശ്ശേരി സി.ഐ. എം.പി. രാജേഷ് അറസ്റ്റ്‌ചെയ്തത്. കോഴിക്കോട് പോക്സോ കോടതി മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

മാര്‍ച്ച് അവസാനമായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിറക് അടുക്കിവെക്കാനാണെന്നും മറ്റും പറഞ്ഞ് വീട്ടിലേക്കു വിളിച്ചുവരുത്തിയ പതിനാറുകാരനെ പീഡിപ്പിച്ചെന്നാണു കേസ്.

കുട്ടി രക്ഷിതാക്കളോടു വിവരംപറയുകയും വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlight: Muslim League leader arrested for raping 16-year-old