പോലീസ് സ്റ്റേഷനിലെത്തിയ ലീഗ് നേതാക്കൾ, അറസ്റ്റിലായ പി.കെ.ഫിറോസ്
തിരുവനന്തപുരം: സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അനാവശ്യ സമരങ്ങള്‍ പോലുമുണ്ടാക്കി, അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാര്‍ ജനകീയ സമരങ്ങളോട് ഇപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി.
മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാര്‍ച്ചിനെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലിലടക്കുകയും ചെയ്തു. അവര്‍ക്കെതിരെയെല്ലാം ഇല്ലാക്കഥകള്‍ ഉണ്ടാക്കിയാണ് കേസെടുത്തത്. ഇപ്പോള്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ ഇനിയും ഉച്ചത്തില്‍ സംസാരിക്കുകയും വേണ്ടിവന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യും. ജനാധിപത്യത്തെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്നോര്‍മിക്കണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഫിറോസ് ചെയ്ത കുറ്റം കേരളത്തിന്റെ യോഗി ആതിത്യനാഥിനെ ചോദ്യംചെയ്തതാണെന്ന് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ പറഞ്ഞു.
അധികാരത്തിന്റെ അഹങ്കാരത്തില്‍ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടുമായി ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് കെപിഎ മജീദ് പ്രതികരിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സേവ് കേരള മാര്‍ച്ചിനെ തുടര്‍ന്ന് ക്രൂരമായ അക്രമമാണ് പോലീസ് അഴിച്ചുവിട്ടത്. കൂടാതെ മുപ്പതോളം പ്രവര്‍ത്തകരെ കള്ളക്കഥകള്‍ മെനഞ്ഞ് റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. ഇപ്പോള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുന്നു. പ്രതിപക്ഷം നടത്തുന്ന ജനകീയ സമരങ്ങള്‍ കേരളത്തില്‍ ആദ്യമായല്ല. എന്നാല്‍ ഇത്രത്തോളം ക്രൂരമായി അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ആദ്യമാണെന്നും മജീദ് പറഞ്ഞു.
Content Highlights: muslim league against left government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..