Photo: Mathrubhumi
തിരുവനന്തപുരം: ആലപ്പുഴയില്‍ ബി.ജെ.പി.- എസ്.ഡി.പി.ഐ. നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ് മേധാവി അനില്‍കാന്ത്. ഏതുതരം സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കാന്‍ സായുധ ബറ്റാലിയനുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഒരു ബറ്റാലിയനില്‍ കുറഞ്ഞത് രണ്ട് പ്ലാറ്റൂണുകളെയെങ്കിലും തയ്യാറാക്കി നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. പോലീസ് ആസ്ഥാനത്തുനിന്ന് അടിയന്തര നിര്‍ദ്ദേശം ലഭിച്ചാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ നീങ്ങാന്‍ പറ്റുന്ന രീതിയില്‍ പ്ലാറ്റൂണുകള്‍ സജ്ജരായിരിക്കണമെന്ന് നിർദേശത്തില്‍ പറയുന്നു.
കലാപം നേരിടാനുള്ള ഉപകരണങ്ങള്‍ സഹിതമാണ് തയ്യാറകേണ്ടത്. ഇതിന് പുറമെ പോലീസുകാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും അവധിയിലുള്ളവരെ തിരികെ വിളിക്കാനും ക്രമസമാധാനനില കണക്കിലെടുത്ത് ഇന്നലെ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Content Highlights: Murders in Alappuzha: be ready to face any situation says dgp to police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..