ആന്റണി
ആലപ്പുഴ: കൊലപാതകക്കേസ് പ്രതിയെ ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് വിവാദത്തില്‍. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. അജു കൊലക്കേസില്‍ ഇയാള്‍ ഉള്‍പ്പടെ ഏഴ് പേരെ ആലപ്പുഴ ജില്ലാ കോടതി ശിക്ഷിച്ചിരുന്നു.
പല രീതിയിലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറുന്നതായി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. സമ്മേളനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഐക്യഭാരതം മേഖലാ കമ്മറ്റിയുടെ വൈസ് പ്രസിഡന്റായി ആന്റണിയെ തിരഞ്ഞെടുത്തത്.
2008ല്‍ നടന്ന കൊലപാതക കേസില്‍ പ്രതിയാണ് ഇയാള്‍. ആലപ്പുഴ ജില്ലാ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. കോവിഡ് സാഹചര്യത്തില്‍ പരോളില്‍ കഴിയുകയാണ് ഇപ്പോള്‍ ആന്‍റണി.
കൊലക്കേസ് പ്രതിയെ ഭാരവാഹിയായി തിരഞ്ഞെടുത്ത വിവരം അറിഞ്ഞിട്ടില്ല എന്നാണ് സി.പി.എം ആലപ്പുഴ ജില്ല നേതൃത്വത്തിന്റെ നിലപാട്.
Content Highlights: DYFI Alappuzha CPIM
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..