murderപേരാവൂര്‍: എ.ബി.വി.പി.പ്രവര്‍ത്തകന്‍ കണ്ണവം ആലയാട്ടെ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന പ്രതികളിലൊരാള്‍ കോടതിയില്‍ കീഴടങ്ങി. കണ്ണവം അബീറ മന്‍സില്‍ സി.എച്ച്.അഷ്ഫറാണ്(21) മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച കീഴടങ്ങിയത്.

റിമാന്‍ഡ് ചെയ്ത് കണ്ണൂരിലെ സ്പെഷല്‍ സബ് ജയിലിലാക്കിയ അഷ്ഫറിനെ അന്വേഷണസംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ അഷ്ഫറടക്കം പിടികൂടാനുള്ള ഏഴ് പ്രതികള്‍ക്കായി പോലീസ് കഴിഞ്ഞ മാസം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി. പ്രമോദന്‍, എ.എസ്.ഐ. ഇെ.കെ. രമേശന്‍, സി.പി.ഒ കെ.വി.ശിവദാസന്‍ എന്നിവരടങ്ങുന്നസംഘമാണ് കേസന്വേഷിക്കുന്നത്.