ജയില്‍ ചാടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി മരത്തില്‍ കുടുങ്ങി; താഴെ വലവിരിച്ച് പിടികൂടി പോലീസ് | VIDEO


സ്വന്തം ലേഖകന്‍

പ്രതിയെ താഴെയിറക്കാൻ ശ്രമിക്കുന്ന പോലീസുകാർ

തിരുവനന്തപുരം: ജയില്‍ ചാടാന്‍ ശ്രമിച്ച തടവുപുള്ളി മരത്തില്‍ കുടുങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. കൊലക്കേസിലെ പ്രതിയായ സുഭാഷ് എന്ന തടവുപുള്ളിയാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട നാടകീയതയ്‌ക്കൊടുവില്‍ മരത്തിലെ ശിഖരമൊടിഞ്ഞ് സുഭാഷ് താഴെ വിരിച്ചിരുന്ന വലയിലേക്ക് വീണു. ഇയാളെ ജയില്‍ വകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി

ആദ്യം ഇയാള്‍ ജയില്‍ വളപ്പില്‍നിന്ന് ഓടി പുറത്ത് കടക്കാന്‍ ശ്രമിച്ചു. ഇത് ജയിലിലെ പോലീസുദ്യോഗസ്ഥര്‍ കണ്ടു. ഇയാളെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കവേ ഇയാള്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിടിയിലാകുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ജയില്‍ വളപ്പിന് സമീപമുള്ള മരത്തിലേക്ക് കയറുകയായിരുന്നു.

സാമൂഹിക സുരക്ഷാ മിഷന്റെ വളപ്പിലുള്ള മരത്തിലാണ് ഇയാള്‍ കയറിയത്‌. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരത്തിന് താഴെ വലവിരിച്ച് സുരക്ഷ ഉറപ്പാക്കി. ഏറെനേരം നീണ്ട അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണ് മരത്തിന്റെ ശിഖരമൊടിഞ്ഞ് ഇയാള്‍ താഴേക്ക് വീണത്.

നെട്ടുകാല്‍തേരി തുറന്ന ജയിലിലെ തടവുകാരനായിരുന്നു സുഭാഷ്. ഒരുമാസം മുമ്പാണ് ഇയാളെ പൂജപ്പുരയിലേക്ക് കൊണ്ടുവന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണ് സുഭാഷെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏഴ്മാസം മുമ്പ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആളാണ്. ജഡ്ജിയെ നേരില്‍ കണ്ട് ജയില്‍ മോചിതനാകണം എന്നാണ് ഇയാളുടെ ആവശ്യം. ജഡ്ജി നേരിട്ട് വന്ന് ജാമ്യം ഒപ്പിട്ടുനല്‍കിയാല്‍ മാത്രമേ താഴെയിറങ്ങുവെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.

Content Highlights: murder accused who tried to jump from jail got stuck in a tree

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented