'ജയ് ഭീം' പാലാരിവട്ടത്ത് തകർന്നുവീണ 'ബീം' ആണോയെന്ന് മുരളി; ലക്ഷണമൊത്ത സഖാവെന്ന് മാങ്കൂട്ടത്തിൽ


മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല. കാരണം മുരളി ലക്ഷണമൊത്ത സഖാവാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.

മുരളി പെരുന്നെല്ലി, രാഹുൽ മാങ്കൂട്ടത്തിൽ | Photo: Screengrab/ https://www.facebook.com/rahulbrmamkootathil

തിരുവനന്തപുരം: മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ പരാമർശവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. എം.എൽ.എ.മാർ വിളിച്ച 'ജയ് ഭീം' മുദ്രാവാക്യത്തെ പരിഹസിച്ച് മുരളി പെരുന്നെല്ലി എം.എൽ.എ. നിയമസഭയിലായിരുന്നു എം.എൽ.എ.യുടെ പരാമർശം.

"ജയ് ഭീം, ജയ് ഭീം എന്ന മുദ്രാവാക്യമാണ്. എന്ത് ഭീം, പാലാരിവട്ടത്ത് തകർന്നുപോയ ബീമിനെപ്പറ്റിയാണോ നിങ്ങളീ മുദ്രാവാക്യം വിളിക്കുന്നത്?" എന്നായിരുന്നു മുരളി പെരുന്നെല്ലി എം.എൽ.എ.യുടെ പരാമർശം. എന്നാൽ എം.എൽ.എ. ഭരണഘടനാ ശിൽപ്പിയായ ബി ആർ അംബേദ്കറെ കുറിച്ച് നടത്തിയ മോശം പരാമർശത്തിൽ മാപ്പ് പറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി 'ജയ് ഭീം' എന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു.

അംബേദ്കറെ അധിക്ഷേപിക്കുന്ന ഒരു പരാമർശവും നടത്തിയിട്ടില്ല, മുദ്രാവാക്യവുമായി ബന്ധപ്പെട്ടാണ് പറഞ്ഞതെന്ന് തന്‍റെ പരാമർശത്തിന് എം.എൽ.എ. വിശദീകരണം നല്‍കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംബേദ്കർ വിരുദ്ധതയും ഭരണഘടനാ വിരോധവും സജി ചെറിയാനിലോ മുരളിയിലോ പരിചിതമായതല്ല എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. 2022-വരെ ദളിതനെ കയറ്റാതിരുന്ന സവർണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത് അതുകൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

'ജയ് ഭീം' എന്ന് യു.ഡി.എഫ്. എം.എൽ.എമാർ വിളിച്ച് കേൾക്കുമ്പോൾ അത് ഏത് 'പാലത്തിന്റെ ബീം' ആണെന്നുള്ള ചോദ്യം ചോദിച്ചിരിക്കുന്നത് സിപിഐഎമ്മിന്റെ എം.എൽ.എ മുരളി പെരുന്നെല്ലിയാണ്. അതും ആ ചോദ്യം ചോദിച്ചിരിക്കുന്നത് അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയുടെ 326മത് ആർട്ടിക്കിൾ പ്രകാരം നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച്, ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്, ഭരണഘടന പ്രകാരം സമ്മേളിച്ച നിയമസഭാ സമ്മേളനത്തിൽ ഇരുന്നുകൊണ്ടാണ് ഈ അധിക്ഷേപം.

മുരളിയിലോ, സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അംബേദ്കർ വിരുദ്ധതയും, ഭരണഘടനാ വിരോധവും, ഡാങ്കേ തൊട്ട് ഇ.എം.എസ്. വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ടു നടന്നവരാണ്. അതിൽ അതിരൂക്ഷവും ആഴത്തിൽ വേരുകളുള്ളതുമായ സവർണ്ണ ബോധം കൂടിയുണ്ട്. അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ കയറ്റാതിരുന്ന സവർണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്.

മുരളി സഖാവെ, 'ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും, ഭരണഘടനയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ്.'മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല. കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്.

Content Highlights: murali perunelli statement against Jai Bhim slogan, Rahul mankoottathil Facebook post

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022

Most Commented