ആവിക്കലിൽ പ്ലാന്റ് നിർമിക്കുന്ന സ്ഥലം. ഫോട്ടോ: ജിതേഷ്
കോഴിക്കോട്: ആവിക്കല്‍ തോട്ടിലെ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് നിര്‍മാണം തടഞ്ഞുകൊണ്ട് മുന്‍സിഫ് കോടതി ഉത്തരവ്. പദ്ധതിപ്രദേശം തോടിന്റെ ഭാഗമാണെന്ന വാദം ശരിവെച്ചാണ് ഉത്തരവ്. കഴിഞ്ഞ ജൂലായില്‍ പ്രദേശവാസിയായ സക്കീര്‍ ഹുസൈന് നല്കിയ ഹര്‍ജിയിലാണ് വിധി.
നിര്‍ദ്ദിഷ്ട പ്ലാന്റിനായി കോര്പറേഷന് കണ്ടെത്തിയ സ്ഥലം തോടിന്റെ ഭാഗമാണെന്നും ഇത് വലിയ പാരിസ്ഥിതികപ്രശ്നം ഉണ്ടാക്കുമെന്നും കാണിച്ചായിരുന്നു ഹര്‍ജി. ഹര്‍ജി പരിഗണിച്ച കോടതി ഒരു അഭിഭാഷക കമ്മിഷനെ അന്വേഷണത്തിനായി വെച്ചു. സ്ഥലം സന്ദര്‍ശിച്ച കമ്മിഷന് ഹര്ജിക്കാരന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. സ്ഥലവുമായി ബന്ധപ്പെട്ട് കോര്പറേഷന് നല്കിയ രേഖകളും കോടതി പരിശോധിച്ചു. തുടര്‍ന്നാണ് നിര്‍മാണം പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.
Content Highlights: Munsiff Court orders stopping construction of waste disposal plant at Avikkal thodu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..