പ്രതീകാത്മക ചിത്രം| ഫോട്ടോ:മാതൃഭൂമി
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നഗരസഭയ്ക്ക് എതിരായിട്ടാണ് പ്രതികളും മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ സജി കുമാറിനെ ചോദ്യം ചെയ്യും. സജികുമാറിനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ നാലുപേര്‍ സജികുമാറാണ് തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് മൊഴി നല്‍കിയിരുന്നു.
ചില ജനപ്രതിനിധികള്‍ നായ്ക്കള്‍ കൂട്ടത്തോടെ നില്ക്കുന്ന സ്ഥലങ്ങള്‍ കാണിച്ചുകൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ശാസ്ത്രീയമായി വന്ധ്യംകരണം നടത്താനുള്ള എല്ലാ സൗകര്യങ്ങളും നഗരസഭയിലുള്ള സാഹചര്യത്തില്‍ നായ്ക്കളെ വന്ധ്യംക്കരിക്കുകയെന്ന ഹൈക്കോടതി ഉത്തരവ് പോലും പാലിക്കാതെയാണ് നായ്ക്കളെ കുടുക്കിട്ടും വിഷം കുത്തിവെച്ചും കൊന്നത്.
നായ് പിടുത്തക്കാര്‍ക്ക് പണം നല്കിയതും നഗരസഭയാണെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്തിയത് എവിടെ നിന്നെന്നും അന്വേഷണ സംഘം പരിശോധിക്കും.
Content Highlights: Thrikkakkara muncipality was aware about stray dog killing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..