തിരുവനന്തപുരം:  ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിക്കുന്നു. 

പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കും. ചോദ്യം ചെയ്യലിനായി ബിനോയ് കോടിയേരിയെ പോലീസ് മുംബൈയിലേക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്. 

ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നാണ് പരാതിക്കാരിയുടെ അവകാശവാദം. ബിനോയിയുമായുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ട്. 

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ യുവതിയില്‍നിന്ന് തെളിവുകള്‍ ശേഖരിക്കുകയെന്നതാണ് പോലീസിന്റെ ലക്ഷ്യം. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡി എന്‍ എ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങാനും സാധ്യതയുണ്ട്.

content highlights: mumbai police will collect evidences against binoy kodiyeri in sexual abuse case