വൃഷ്ടിപ്രദേശങ്ങളില്‍ അതിശക്തമായ മഴ; മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറന്നേക്കും


ഇതിനിടെ മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിന്‍ കത്തയച്ചു.

ചാലക്കുടി പരിയാരത്ത് ജനവാസ മേഖലയിൽ വെള്ളം കയറിയതിന്റെ ആകാശദൃശ്യം. 2018ലേതിന് സമാനമായ പ്രളയ മുന്നറിയിപ്പാണ് മേഖലയിൽ നൽകിയിട്ടുള്ളത് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

ഇടുക്കി: കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാല്‍ ഡാം വെള്ളിയാഴ്ച തുറന്നേക്കും. ഡാമിലേക്കുള്ള നീരൊഴുക്ക് നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ നാളെ രാവിലെ 10 മണിക്ക് തുറക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയില്‍ എത്തിയപ്പോഴാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നീരൊഴുക്കിന്റെ ഇനിയുള്ള അവസ്ഥ നോക്കിയാവും തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.

ഇതിനിടെ മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിന്‍ കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് പരമാവധി കുറച്ച് നിലനിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് കത്തയിച്ചിരിക്കുന്നത്.

വരുംദിവസങ്ങളില്‍ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടി എത്തുകയും ചെയ്തു. ഇതു ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ രാത്രിയില്‍ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താല്‍ ഡാം തുറന്നുവിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം. അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മതിയായ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും മുന്‍ കാലങ്ങളിലെ പോലെ രാത്രിയില്‍ ഡാം തുറക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കനത്തമഴയില്‍ തമിഴ്‌നാട് ഷോളയാറില്‍ നിന്നുള്ള ജലത്തിന്റെ ഒഴുക്ക് കൂടിയതിനാല്‍ കേരള ഷോളയാറിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ചാലക്കുടി പുഴയുടെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.

ഷോളയാര്‍ ഡാമില്‍ നിന്നും നാലുമണിക്കൂറോളം എടുത്ത് ചാലക്കുടി പുഴയില്‍ വെള്ളം എത്തും. ഷോളയാറില്‍ നിന്നും പെരിങ്ങല്‍കുത്ത് വഴി വാഴച്ചാല്‍ വഴിയാണ് ചാലക്കുടിപ്പുഴയിലെത്തുന്നത്. ഏകദേശം രാത്രി ഒമ്പത് മണിയോടുകൂടി പുഴയില്‍ വെള്ളം എത്തുമെന്നാണ് മുന്നറിയിപ്പ്. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നത് തുടങ്ങിയിരുന്നു.

Content Highlights: Mullapperiyar Dam will open tomorrow

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented