Mullappally Ramachandran | Photo: Mathrubhumi
കാസര്‍കോട്: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് പദ്ധതി പിരിച്ചുവിടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് മുന്‍പ് നടത്തിയ പ്രസ്താവനയെ തള്ളുന്നതാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
ലൈഫ് മിഷനെക്കുറിച്ച് കോണ്‍ഗ്രസിന് കൃത്യമായ അഭിപ്രായമുണ്ട്. ലൈഫ് മിഷന് ഒരിക്കലും പിരിച്ചുവിടില്ല. രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ട്. അവര്‍ക്കുള്ള ഭവനപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുകയും വീടില്ലാത്ത ഒരാളും സംസ്ഥാനത്തില്ല എന്ന സ്ഥിതിയിലേയ്ക്ക് എത്തിക്കുകയും ചെയ്യും, മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് എം.എം.ഹസന് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് പിരിച്ചുവിടുമെന്ന് പ്രസ്താവിച്ചത്. അത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന വിലയിരുത്തലിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് മാറ്റി മുല്ലപ്പള്ളി രംഗത്തെത്തിയത്.
മുന്‍പ് എം.എം. ഹസന് നടത്തിയ പ്രസ്താവന ഒരു നാക്കുപിഴയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പാവങ്ങള്‍ക്ക് വീട് ലഭ്യമാക്കുന്ന ലൈഫ് മിഷന് പദ്ധതിയെയല്ല, അതിലെ അഴിമതിയെയാണ് യുഡിഎഫ് എതിര്‍ക്കുന്നത്. അതിനാല്‍ ലൈഫ് മിഷന് പിരിച്ചുവിടണമെന്ന നിലപാട് യുഡിഎഫിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Mullappally says Life Mission will not be dissolved
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..