കോണ്‍ഗ്രസ് ഒഴികെയുള്ളവരെല്ലാം ന്യൂനപക്ഷത്തെ വോട്ട്ബാങ്കായി കണ്ടവർ- ലീഗിന് മുല്ലപ്പള്ളിയുടെ മറുപടി


മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് അഴകൊഴമ്പന്‍ നയമാണെന്ന മുസ്ലിം ലീഗിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് ഒഴികെ ബാക്കി എല്ലാവരും തരാതരം ന്യൂനപക്ഷങ്ങളെ വോട്ട്ബാങ്കായി കണ്ടവരാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സത്യത്തില്‍ തങ്ങള്‍ ആഗ്രഹിച്ചതുപോലുള്ള ഒരു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. പലകാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുള്ള വീഴ്ചകളെ വീഴ്ചയായി തന്നെ കാണണമെന്ന് പറഞ്ഞിട്ടുള്ള ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിംലീഗിന്റെ വിമര്‍ശനങ്ങളില്‍ പുതുമയുള്ളതായി തോന്നിയിട്ടില്ല. ന്യൂനപക്ഷങ്ങളുടെ കൂടെ കോണ്‍ഗ്രസ് അല്ലാതെ മറ്റ് ഏത് രാഷ്ട്രീയ പ്രസ്ഥാനമാണ് നിന്നിട്ടുള്ളത്? എല്ലാ കാലത്തും ന്യൂനപക്ഷത്തെ ഹൃദയത്തോട് ചേര്‍ത്തിട്ടുള്ള ഏക പ്രസ്ഥാനം കോണ്‍ഗ്രസാണ്. തരാതരം പോലെ ഈ രാജ്യത്തെ ന്യൂനപക്ഷത്തെ വോട്ട് ബാങ്കായി കണ്ടവരാണ് ഇന്ന് കേരളത്തിലുള്ള മറ്റെല്ലാവരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented