കര്‍ണാടകയിലെ ഉജ്ജ്വല വിജയം കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവ്- മുല്ലപ്പള്ളി രാമചന്ദ്രന്‍


1 min read
Read later
Print
Share

മുല്ലപ്പള്ളി രാമചന്ദ്രൻ| ഫയൽ ഫോട്ടോ: കെ.ബി സതീഷ്‌കുമാർ

വടകര: കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയ ഐതിഹാസിക വിജയം 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചനയാണെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച്, ജനങ്ങളിലേക്കിറങ്ങി , ഒറ്റക്കെട്ടായി നീങ്ങിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും ജി. പരമേശ്വരയും ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ ഒരു മനസ്സായി ഒന്നിച്ചു പ്രവര്‍ത്തിച്ചുവെന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിലെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പിന്തുടരേണ്ട മാതൃകയാണിത്. നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണകൂടം ജനവിരുദ്ധ നയങ്ങളുമായും ഹിന്ദു രാഷ്ട്ര അജണ്ടയുമായും മുന്നോട്ടു പോകുന്നു. സംഘപരിവാറിന്റെ സര്‍വ്വാധിപത്യത്തെ ചെറുക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട സി.പി.എം. നരേന്ദ്രമോദിയുമായി ബാന്ധവത്തിലാണ്. ഈ ഒളിച്ചു കളി ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മോദിയുടെ ചങ്ങാത്ത മുതലാളിത്ത ഭരണത്തേയും പിണറായിയുടെ അഴിമതി ഭരണകൂടത്തെ നിലം പരിശാക്കാന്‍ വിവേകശാലികളെല്ലാം കാത്തിരിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

മതേതര- ജനാധിപത്യ വിശ്വാസികളുടെ മനസ്സ് കോണ്‍ഗ്രസിനോടൊപ്പമാണ്. കോണ്‍ഗ്രസ് ദുര്‍ബ്ബലമായാല്‍ ഇന്ത്യ തകരുമെന്ന കൃത്യമായ ചുവരെഴുത്താണ് കര്‍ണാടകയിലെ വിധിയെഴുത്ത്. 2024 കോണ്‍ഗ്രസിന്റെ ഐതിഹാസികമായ തിരിച്ചുവരവിന്റെ വര്‍ഷമാണ്. 2019 പോലെ കേരളത്തില്‍ ട്വന്റി-20 എന്നത് തന്നെയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എല്ലാം മറന്ന് രാജ്യമാണ് പ്രധാനം എന്നതാകട്ടെ കോണ്‍ഗ്രസ്സുകാരെ നയിക്കുന്ന വികാരം. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും മഹാപൈതൃകത്തിന്റെ അടയാളങ്ങള്‍ തന്നെയാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

Content Highlights: mullappally ramachandran reaction on karnataka assembly election result congress win

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M.K Kannan

1 min

കരുവന്നൂരിൽ പിടിമുറുക്കി ഇ.ഡി.; സ്വത്തുവിവരങ്ങൾ ഹാജരാക്കാതെ എം.കെ. കണ്ണൻ

Oct 2, 2023


suresh gopi

'കനൽത്തരി എന്നേ ചാരം പോലുമല്ലാതായിത്തീർന്നു'; പദയാത്രയുമായി സുരേഷ് ഗോപി കരുവന്നൂരില്‍

Oct 2, 2023


kt jaleel, k anilkumar

3 min

CPM ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍കുമാറിന് ജലീലിന്റെ മറുപടി

Oct 2, 2023


Most Commented