മുല്ലപ്പള്ളി രാമചന്ദ്രൻ| ഫയൽ ഫോട്ടോ: കെ.ബി സതീഷ്‌കുമാർ
തിരുവനന്തപുരം: അരിക്കൊമ്പൻ വിഷയത്തിൽ കേരള, തമിഴ്നാട് സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക പരിസ്ഥിതി ദിനത്തിൽ ആവാസ ഭൂമിയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു കൊമ്പനാനയെ അധികാര കേന്ദ്രങ്ങൾ അതിക്രൂരമായി പീഡിപ്പിക്കുന്ന രംഗങ്ങൾക്കാണ് നാം സാക്ഷിയാകുന്നത്. കേരള - തമിഴ്നാട് സർക്കാറുകൾ നടത്തുന്ന ആനവേട്ടക്കെതിരെ ഒരക്ഷരം ഉരിയാടാൻ ഒരു ആന പ്രേമിയും തയ്യാറാവുന്നില്ല. പരിസ്ഥിതി സ്നേഹികളും മൗനം തുടരുകയാണ്. ഇത് അങ്ങേയറ്റം ക്രൂരമാണ്.
തുമ്പിക്കൈയ്ക്ക് മുറിവേറ്റ കൊമ്പനാനയെ ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ മയക്ക് വെടിവെച്ച്, ബന്ധിതനാക്കി 32 ഡിഗ്രി വെയിലിൽ പ്രദർശന വസ്തുവാക്കിയാണ് ലോറിയിൽ 200 കി.മി. താണ്ടി തിരുനെൽവേലി കാടുകളിലേക്ക് കൊണ്ടുപോകുന്നത്.
ഈ ഭൂമി മനുഷ്യന് മാത്രമുള്ളതല്ല. പക്ഷി മൃഗാദികൾക്കും അവകാശപ്പെട്ടതാണ്. നിബിഡ വനങ്ങൾ അവയുടെ ആവാസ വ്യവസ്ഥയാണെന്ന സത്യം തിരിച്ചറിയുക. കന്യാവനങ്ങൾ കയ്യേറിയപ്പോൾ വെള്ളവും ഭക്ഷണവും തേടി മൃഗങ്ങൾ എങ്ങോട്ട് പോകണം? ഇത് തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോയി.
പ്രകൃതിയെയും മനുഷ്യനെയും ചേർത്തു പിടിച്ചു പോകണമെന്ന് പറഞ്ഞ, ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അന്താരാഷ്ട്ര വേദികളിൽ അത്യുച്ചത്തിൽ ബോധ്യപ്പെടുത്തിയ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. കടുവകളുടെ വംശനാശത്തെക്കുറിച്ചും തിമിംഗലങ്ങൾ നാമാവശേഷമാകുന്നതിനെക്കുറിച്ചും, സൈലന്റ് വാലിയിലെ മഴക്കാടുകൾ തകരുന്നതിനെക്കുറിച്ചും ഉൽക്കണ്ഠയോടെ നമ്മെ ബോധ്യപ്പെടുത്തിയ ഇന്ദിരാജിയുടെ ഉൾക്കാഴ്ചയും ദീർഘവീക്ഷണവുമുള്ള എത്ര ഭരണാധികാരികൾ നമ്മുടെ ഇടയിലുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
Content Highlights: Mullappally Ramachandran, Arikomban Issue


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..