
മുല്ലപ്പള്ളി രാമചന്ദ്രൻ| Photo: Mathrubhumi
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിനെ ഇ.ഡി. കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
മുഖ്യമന്ത്രി രാജി സമര്‍പ്പിക്കണമെന്നും ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തു എന്നു പറഞ്ഞാല്‍ മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ എടുത്തതിന് തുല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സര്‍വപ്രതാപിയായ, മുഖ്യമന്ത്രിയുടെ മനഃസാക്ഷിയായ, മുഖ്യമന്ത്രി എടുക്കേണ്ട തീരുമാനങ്ങള്‍ ഞാന്‍ എടുത്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഫയലില്‍ ഒപ്പുവെച്ച ഇന്ത്യയിലെ ആദ്യത്തെ മഹാനായ ഉദ്യോഗസ്ഥ പ്രമുഖനാണ് ശിവശങ്കര്‍ എന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് ധാര്മികതയുണ്ടോയെന്നും അഭിമാനമുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇനി കാത്തിരിക്കരുതെന്നും മുഖ്യമന്ത്രിയുടെ രാജിയാണ് കേരളീയ പൊതുസമൂഹം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നല്ല കമ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നതും മുഖ്യമന്ത്രിയുടെ രാജിയാണ്. കോഴിക്കോട്ട് എത്തിയപ്പോള്‍ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളുമായി താന്‍ സംസാരിച്ചിരുന്നു. പിണറായി ഈ പാര്‍ട്ടിയുടെ അന്തകനായി മാറിയിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞതായും മുല്ലപ്പള്ളി പറഞ്ഞു.
content highlights: mullappally ramachandran demands resignation of pinarayi vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..