പെരിയ: വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍. ഇരുവരുടെയും വീട്ടിലെത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 

ശരത്തിന്റെ വീട്ടിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ വീട്ടുകാരുടെ സങ്കടക്കടല്‍ കണ്ട് വിങ്ങിപ്പൊട്ടി. ദുഃഖം താങ്ങാനാവാതെ നിലത്തു വീണ് കരയുകയായിരുന്ന  ശരത്തിന്റെ സഹോദരി അമൃതയെയും പിതാവ് സത്യനെയും  ആശ്വസിപ്പിക്കവെയാണ് മുല്ലപ്പള്ളി നിയന്ത്രണം വിട്ട് കരഞ്ഞത്.

ksde

കൃപേഷിന്റയും ശരത്‌ലാലിന്റെയും മൃതദേഹങ്ങള്‍ പരിയാരത്ത് നിന്ന് വിലാപയാത്രയായി പെരിയയിലേക്ക് പുറപ്പെട്ടു. ആറിടങ്ങളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും.