
Photo: Mathrubhumi Archives| ES Akhil
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് മുല്ലപ്പള്ളി മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
പി.ആര്. വര്‍ക്കിലൂടെ കേരളത്തെ പുകഴ്ത്തിയ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ തിരുവനന്തപുരത്തു നടന്ന കുപ്രസിദ്ധമായ കള്ളക്കടത്തു കേസിന്റെ പിന്നാലെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നതിനാണ് കേരളം ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുന്നത്. കേസിന്റെ ഗതിവിഗതികള്‍ പ്രവചനാതീതം- ആണെന്നും മുല്ലപ്പള്ളി വിമര്‍ശിക്കുന്നു.
മദ്യം, മദിരാക്ഷി, സ്വര്‍ണം, നോട്ടുകെട്ടുകള്‍ എല്ലാംകൂടി ചേര്‍ന്ന ഒരു നാലാംകിട സിനിമയാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതിലെ പ്രതിനായികയെ കയ്യാമം വെച്ച് ജയിലിടയ്ക്കണമെന്ന് ഉത്തരവു കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും മുല്ലപ്പള്ളി പരിഹസിക്കുന്നു.
content highlights: mullappally ramachandran criticises chief minister pinarayi vijayan over gold smuggling case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..