ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍; സംഘ സ്വപ്നങ്ങള്‍ നടക്കില്ലെന്ന് മുല്ലപ്പള്ളി


മുല്ലപ്പള്ളി രാമചന്ദ്രൻ| ഫയൽ ഫോട്ടോ: കെ.ബി സതീഷ്‌കുമാർ

കോഴിക്കോട്: ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന സംഘപരിവാര്‍ സിദ്ധാന്തം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭാഷാപരമായ ഭ്രാന്ത് ഒരു രാജ്യത്തിന്റെ സാംസ്‌ക്കാരിക വൈവിധ്യവും സാഹോദര്യവും തകര്‍ക്കുന്ന നീക്കമാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തേ മതിയാവൂവെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഒരിക്കലും ഇത് അംഗീകരിക്കില്ലെന്ന് ഉറക്കെ പറയണം. 22 ഭാഷകള്‍ക്ക് തുല്യ പരിഗണനയാണ് ഭരണഘടനയുടെ 18-ാം അനുഛേദത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. വസ്തുത ഇതായിരിക്കേ ആഭ്യന്തര മന്ത്രിയുടെ ധൃതി പിടിച്ച ശുപാര്‍ശ എന്തിനു വേണ്ടിയാണ്? മധ്യപ്രദേശില്‍ നിന്ന് വരുന്ന വാര്‍ത്ത അതീവ ആശങ്കയുയര്‍ത്തുന്നതാണ്. ഒക്ടോബര്‍ 16 ന് രാജ്യത്ത് ആദ്യമായി എം.ബി.ബി.എസ്സ്. ടെക്സ്റ്റ് പുസ്തകങ്ങള്‍ ഹിന്ദി ഭാഷയില്‍ പുറത്ത് വരികയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് ഭോപ്പാലില്‍ പ്രകാശനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ. എന്തു വില കൊടുത്തും ഹിന്ദു രാഷ്ട്ര സംസ്ഥാപനമെന്ന സമ്മോഹന സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള പടപ്പുറപ്പാടാണ്. ആര്‍.എസ്സ്.എസ്സിന്റെ ജന്മശതാബ്ദി വര്‍ഷമായ 2025 അവര്‍ക്ക് നിര്‍ണ്ണായകമാണ്. അതാണീ ധൃതി. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഔദ്യോഗിക ഭാഷാ പാര്‍ല്ലമെന്റ് സമിതി കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകള്‍ ഹിന്ദിയിലെഴുതണമെന്ന് ശുപാര്‍ശ ചെയ്തിരിക്കയാണ്. ഇംഗ്ലീഷില്‍ പരീക്ഷയെഴുതാന്‍ പാടില്ലെന്ന ശുപാര്‍ശ ആലോചിച്ച് ഉറപ്പിച്ച ഒരു പദ്ധതിയുടെ ഭാഗമായേ കാണാന്‍ കഴിയുകയുള്ളൂ. ഇത് ദേശീയ ഐക്യത്തിനും സാഹോദര്യത്തിനു മേറ്റ കനത്ത ആഘാതമാണ്. ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെല്ലാം പരീക്ഷകള്‍ ഹിന്ദിയിലായിരിക്കുമെന്ന നിബന്ധന പതിനായിരക്കണക്കിന് അഹിന്ദി പ്രദേശത്തെ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും. ഇത് അത്യന്തം അപകടകരമാണ്. ദേശീയ ഐക്യത്തിനും നാനാത്വത്തില്‍ ഏകത്വമെന്ന മൗലിക തത്വങ്ങള്‍ക്കുമെതിരായ തീരുമാനമായേ ഈ നീക്കത്തെ വിലയിരുത്താന്‍ കഴിയുകയുള്ളൂ.1965 ല്‍ തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ സമരത്തിന്റെ തീക്ഷ്ണത മറക്കാന്‍ കഴിയില്ല. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇക്കാര്യം രണ്ടു ദിവസം മുമ്പ് വീണ്ടും ഓര്‍മ്മിപ്പിച്ചു. തീക്കൊണ്ട് കളിക്കരുതെന്ന വ്യക്തമായ താക്കീതും അതിലടങ്ങിയിട്ടുണ്ട്. അഹിന്ദി പ്രദേശങ്ങളില്‍ ഹിന്ദിയെ പൂര്‍ണ്ണമായി അംഗീകരിക്കുന്നത് വരെ ഇംഗ്ലീഷും തുടരുമെന്ന് പ്രധാനമന്തി നെഹ്‌റു നല്‍കിയ ഉറപ്പും ഏറെ പ്രസക്തം. അതിന്റെ നഗ്‌നമായ ലംഘനം കൂടിയാണ് അമിത് ഷായുടെ ശുപാര്‍ശകള്‍ . ഇത് തല തിരിഞ്ഞ തീരുമാനമാണ്. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന സംഘ പരിവാര്‍ സിദ്ധാന്തം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Mullappally Ramachandran, hindi imposition


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented