കോടിയേരി ബാലകൃഷ്ണൻ, മുല്ലപ്പള്ളി രാമചന്ദ്രൻ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം സില്‍വര്‍ ലൈനിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ആളിപ്പടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്. വിമോചന സമരത്തിലൂടെ സര്‍ക്കാറിനെ പുറത്താക്കാനുള്ള ശ്രമമായി ഇതിനെ ചിത്രീകരിക്കുന്ന കോടിയേരി ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ റെയില്‍വെ ബ്രോഡ് ഗേജിലൂടെ 160 കിലോമീറ്റര്‍ വേഗതയില്‍ വണ്ടികള്‍ ഓടിക്കുമ്പോഴാണ് കേരളത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം. കോണ്‍ഗ്രസ്സും ആര്.എസ്സ്.എസ്സും ബി.ജെ.പി.യും ജമാഅത്തെ ഇസ്ലാമിയുമെല്ലാം കൈകോര്‍ക്കുന്നുവെന്ന പാര്‍ട്ടി സെക്രട്ടറിയുടെ അസംബന്ധജഡിലമായ പ്രസ്താവന ജനം ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു.
ആര്.എസ്സ്.എസ്സും കോടിയേരിയുടെ പാര്‍ട്ടിയും സ്വാതന്ത്ര്യ സമരകാലത്ത് തുടങ്ങിയ ബന്ധം ആര്‍ക്കാണ് അറിയാത്തത്. ബി.ജെ.പിയുമായുള്ള സി.പി.എം. അന്തര്‍ധാര ഇപ്പോഴും തുടരുകയാണ്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും സി.പി.എമ്മിന്റെ ബി ടീം ആണ്. പാര്‍ട്ടി സെക്രട്ടറി മലര്‍ന്നുകിടന്ന് മേലോട്ട് തുപ്പരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനനിബിഢവും പരിസ്ഥിതിലോലവുമായ കേരളത്തെ പൂര്‍ണ്ണമായി തകര്‍ക്കുന്നതാണ് ഈ സില്‍വര്‍ ലൈന്‍ പദ്ധതി. 25 ലക്ഷം ടോറസ് കരിങ്കല്ലും 20 ലക്ഷം ടോറസ് മണ്ണും എവിടെ നിന്ന് കിട്ടുമെന്നും മുല്ലപ്പള്ളി ചോദിച്ചു.
Content Highlights: Mullappally Ramachandran, Kodiyeri Balakrishnan, Silver line
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..