വി.ഡി. സതീശന്‍ മികച്ച സാമാജികന്‍, എഐസിസി തീരുമാനം സ്വാഗതാര്‍ഹമെന്ന് മുല്ലപ്പള്ളി


മുല്ലപ്പള്ളി രാമചന്ദ്രൻ | ഫോട്ടോ : മാതൃഭൂമി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത എഐസിസി തീരുമാനം സ്വാഗതംചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.ഡി. സതീശന്‍ മികച്ച നിയമസഭാ സമാജികനാണ്. അദ്ദേഹം അത് പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഈ പദവിയില്‍ തിളങ്ങാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇന്ന് രാവിലെയാണ് മല്ലിഖാര്‍ജുന ഖാര്‍ഗെ തന്നെ അറിയിച്ചതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളേയും അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അദ്ദേഹം കഠിനാധ്വാനിയാണ്. പാര്‍ട്ടിയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പരമാവധി പ്രയത്‌നിച്ചു. നിയമസഭയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒന്നിനൊന്ന് മെച്ചമായിരുന്നു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിലൊരാളായി രമേശ് ചെന്നിത്തലയെ ചരിത്രം അടയാളപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി അധ്യക്ഷനെന്ന നിലയ്ക്ക് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്ന് നേരത്തെ താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മാറ്റണമെന്ന കാര്യം പരിഗണിക്കാനും നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ വിശാല താല്‍പര്യം പരിഗണിച്ച് പാര്‍ട്ടിയെടുക്കുന്ന ഏത് തീരുമാനവും സ്വാഗതാര്‍ഹമാണ്. അവരാണ് തീരുമാനമെടുക്കേണ്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തലമുറമാറ്റമായാണോ ഇതെന്നും ഗ്രൂപ്പുകള്‍ക്ക് അതീതമായ നിയമനമാണോ വിഡി സതീശന്റേതെന്നുമുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented